ഫ്രാൻസിൽ വീണ്ടും വൻ കവർച്ച; 93 ലക്ഷത്തിന്‍റെ ഒച്ചുകളെ മോഷ്ടിച്ചു

പാരിസ്: ഫ്രാൻസിൽ വീണ്ടും വമ്പൻ കവർച്ച. പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ കവർച്ചക്ക് പിന്നാലെ ഇത്തവണ വിലപിടിപ്പുള്ള ഒച്ചുകളാണ് മോഷണം പോയത്.

എസ്‌കാര്‍ഗോട്ട് ഡെസ് ഗ്രാന്‍സ്ഡ് എന്ന ഫാമിൽ നിന്ന് 93 ലക്ഷം രൂപ വിലവരുന്ന ശീതീകരിച്ച ഒച്ചുകളാണ് മോഷണം പോയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

പ്രധാനമായും ക്രിസ്മസ് വിഭവങ്ങൾക്കായി വിവിധ റസ്റ്റാറന്‍റുകളിൽ നൽകാൻ സൂക്ഷിച്ച 450 കിലോ ഒച്ചുകളെയാണ് നഷ്ടമായത്. 10,000 പേർക്ക് ഭക്ഷണത്തിനാവശ്യമായ ഒച്ചുകളുടെ മാംസമാണിത്.

ഒക്ടോബർ എട്ടിനാണ് ലോകത്തെ ഞെട്ടിച്ച് ഫ്രാൻസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച നടന്നത്. മ്യൂസിയം കവർച്ചയിൽ നാലാമത്തെ പ്രതിയെയും അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Another major robbery in France; Snails worth 9.3 million stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.