യുക്രെയ്നെ ആക്രമിച്ചാൽ വലിയ വില നൽകേണ്ടിവരും; റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിങ്ടൺ: യുക്രെയ്നെതിരായ റഷ്യൻ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക. യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിനുമായി നടത്തിയ ടെലിഫോൺ ചർച്ചക്കിടെയാണ് ജോ ബൈഡൻ നിലാപാട് അറിയിച്ചത്.

യുക്രെയ്നെ ആക്രമിച്ചാൽ റഷ്യ വലിയ വില നൽകേണ്ടിവരും. റഷ്യൻ അധിനിവേശം വ്യാപക മാനുഷിക ദുരിതങ്ങൾക്ക് വഴിതെളിക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

നയതന്ത്ര നീക്കത്തിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് റഷ്യ മുൻഗണന നൽകുന്നത്. മറ്റ് നടപടികൾക്കും യു.എസ് തയാറാണെന്നും ജോ ബൈഡൻ വ്യക്തമാക്കി.

അതേസമയം, യുക്രെയ്നെ ഉൾപ്പെടുത്തി നാറ്റോ വികസിപ്പിക്കരുത് എന്നതടക്കം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ യു.എസ് വ്യക്തമായ മറുപടി നൽകിയില്ലെന്ന് റഷ്യൻ പ്രസിഡന്‍റിന്‍റെ വക്താവ് ചൂണ്ടിക്കാട്ടി.

ഏ​തു​നി​മി​ഷ​വും റ​ഷ്യ​ൻ അ​ധി​നി​വേ​ശ​മു​ണ്ടാ​കു​മെ​ന്നും മു​ൻ​ക​രു​ത​ലെ​ന്നോ​ണം 48 മ​ണി​ക്കൂ​റി​ന​കം യു​ക്രെ​യ്നി​ലെ യു.​എ​സ് എം​ബ​സി ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്റ് ബൈ​ഡ​ൻ കഴിഞ്ഞ ദിവസം നി​ർ​ദേ​ശം ന​ൽ​കിയിരുന്നു.

ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം സൈ​നി​ക​രെ​യാ​ണ് റ​ഷ്യ യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണ, ഉ​ത്ത​ര, കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ൽ പു​തു​താ​യി സൈ​നി​ക വി​ന്യാ​സം തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. മ​റു​പ​ടി​യാ​യി ​നാ​റ്റോ അ​തി​ർ​ത്തി രാ​ജ്യ​ങ്ങ​ളി​ൽ സൈ​നി​ക​രെ വ​ൻ​തോ​തി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.

പോ​ള​ണ്ടി​ൽ​ മാ​ത്രം അ​മേ​രി​ക്ക 3,000 പേ​രെ​യാ​ണ് അ​ടു​ത്ത ദി​വ​സം വി​ന്യ​സി​ക്കു​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി നേ​ര​ത്തെ നി​ല​യു​റ​പ്പി​ച്ച 8500 യു.​എ​സ് സൈ​നി​ക​ർ​ക്ക് പു​റ​മെ​യാ​ണി​ത്. റു​മേ​നി​യ​യി​ൽ 1,000 സൈ​നി​ക​രെ​യും യു.​എ​സ് എ​ത്തി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Amid Russia-Ukraine tensions, US President Biden to speak with Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.