വാഷിങ്ടണ്‍: ട്രംപ് സർക്കാറിനെതിരെ ബ്ലോഗ് എഴുതിയ കുറ്റത്തിന് വിദ്യാർഥിനിയെ വിമാനത്താവളത്തില്‍ സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന് പരാതി.
ഹാർവഡ് സര്‍വകലാശാല വിദ്യാർഥിനി സൈനബ് മര്ച്ചൻറിനാണ് ദുരനുഭവം. ബോസ്റ്റണില്‍നിന്ന് വാഷിങ്ടണിലേക്ക് പോകുേമ്പാഴായിരുന്നു സംഭവം. സൈനബ് റൈറ്റ്സ് എന്ന വെബ്സൈറ്റിെൻറ സ്ഥാപകയും എഡിറ്ററുമാണിവർ. സാധാരണ നടക്കാറുള്ള സുരക്ഷ പരിശോധന കൂടാതെ സ്വകാര്യ മുറിയില്‍ കൊണ്ടുപോയി അപമാനിക്കുകയായിരുന്നുവത്രെ.
പരിശോധനക്കു ശേഷം ഉദ്യോഗസ്ഥരുടെ ഐ.ഡി നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും, അധികൃതര്‍ നല്‍കിയില്ല. അതിക്രമത്തിനെതിരെ സൈനബ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് പരാതി നല്കി. ബ്ലോഗെഴുത്തിനെ തുടർന്നാണ് ഇത്തരം പരിശോധനകളെന്നും 2016 മുതൽ ഇത് തുടരുകയാണെന്നും സൈനബ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.