കോവിഡ്​ മരണം 1,14,000 കടന്നു; അമേരിക്കയിൽ 22,115

വാഷിങ്ടൺ: ലോകത്ത് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114,253 ആയി. 18,53,155 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയി ലായിരുന്ന 4,23,625 പേർ സുഖം പ്രാപിച്ചു. 50,592 പേർ ഗുരുതരമോ അതീവ ഗുരുതരമോ ആയ നിലയിലാണ്. 185 രാജ്യങ്ങളിൽ വൈറസ് വ്യാപനം കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്കയിൽ 22,115 ആയി. 550,145 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ 31,120 പേർ രോഗമുക്തി നേടി. മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന അമേരിക്ക, ലോകത്ത് വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിക്കുന്ന രാജ്യമായി. ഇറ്റലിയിൽ ഇതുവരെ 19,899 പേരാണ്​ മരിച്ചത്​. അമേരിക്ക കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ രോഗികളുള്ളത്​ സ്​പെയിനിലാണ്​. 166,831 പേർ ഇവിടെ ചികിത്സയിലുണ്ട്.

സൗത്ത് ആഫ്രിക്ക-2,003, മൊറോക്കോ-1,448, ആൾജീരിയ- 1,761, ഈജിപ്ത്- 1,794 എന്നിവയാണ് രോഗ ബാധിതർ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യങ്ങൾ.

Tags:    
News Summary - World Covid death Touch to one lakh and America cross 20,577 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.