കുട്ടികളെ കാറിലിരുത്തി മയക്കുമരുന്നു കഴിച്ച യുവതികളെ ജയിലിലടച്ചു

ഫ്ളോറിഡ: പിഞ്ചുകുഞ്ഞുങ്ങളെ കാറി​​​െൻറ പിന്‍സീറ്റിലിരുത്തി മയക്കുമരുന്നു കഴിച്ചു അബോധാവസ്ഥയിലായ രണ്ടു യുവതികളെ പൊലീസ് പിടികൂടി ജയിലിലടച്ചു. അമിതമായി മയക്കുമരുന്നു കഴിച്ച ക്രിസ്റ്റീന്‍ (28), ജൂണ്‍ (29)എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. ക്രിസ്റ്റിന്‍ സുഹൃത്തായ ജൂണിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇവരുടെ ഒന്നും രണ്ടും മാസം വീതം പ്രായമുള്ള കുഞ്ഞുങ്ങളും ഒപ്പമുണ്ടായിരുന്നു. മയക്കുമരുന്നു കച്ചവടക്കാരനില്‍ നിന്നും 60 ഡോളറി​​​െൻറ ഹെറോയിന്‍ വാങ്ങി ഇരുവരും ഉപയോഗിച്ചു.

അമിതമായി മയക്കുമരുന്ന് കഴിച്ച ഒരാൾ അബോധാവസ്ഥയിലാകുന്നതു കണ്ട് മറ്റേ യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ഇവരും മയക്കുമരുന്നു കഴിച്ചു അബോധാവസ്ഥയിലായി. പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുത്ത്​ ആശുപത്രിയില്‍ എത്തിച്ചു.

ഫ്ളോറിഡ ചില്‍ഡ്രന്‍സ് ഡിപ്പാര്‍ട്ട്മ​​െൻറ്​ കുട്ടികളെ കസ്റ്റഡിയിലെടുത്ത്​ കുടുംബാംഗങ്ങളെ ഏല്‍പിച്ചു.

ആശുപത്രിയില്‍ നിന്നും വിട്ടയച്ച യുവതികളെ അറസ്റ്റു രേഖപ്പെടുത്തി ജയിലിലടച്ചു. മയക്കുമരുന്നിന് അടിമയായ ഇരുവരേയും ലഹരി മുക്തചികിത്സക്ക്​ അയക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 

Tags:    
News Summary - Woman left child in car with active drug user- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.