വൈറ്റ്​ ഹൗസ്​ ജീവനക്കാരന്​ കോവിഡ്​

വാഷിങ്​ടൺ: യു.എസിൽ വൈറ്റ്​ ഹൗസ്​ ജീവനക്കാരന്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. യു.എസ്​ വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസി ൻെറ ഓഫീസിലെ ജീവനക്കാരനാണ്​ കോറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

വെള്ളിയാഴ്​ച വൈകുന്നേരം വൈസ്​ പ്രസിഡൻറിലെ ഓഫീസിലെ ജീവനക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ചുവെന്ന്​ പ്രസ്​ സെക്രട്ടറി കാറ്റിയ മില്ലർ പ്രസ്​താവനയിൽ പറഞ്ഞു. പ്രസിഡൻറ്​ ​ട്രംപോ വൈസ്​ ​പ്രസിഡൻറ്​ മൈക്ക്​ ​പെൻസോ രോഗബാധിതനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അ​വർ വ്യക്​തമാക്കി. രോഗബാധിതൻ ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയെന്നും ​വൈറ്റ്​ ഹൗസ്​ അധികൃതർ അറിയിച്ചു.

ഇതാദ്യമായാണ്​ വൈറ്റ്​ ഹൗസ്​ ​ജീവനക്കാരന്​ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിക്കുന്നത്​. നേരത്തെ ഡോണൾഡ്​ ട്രംപ്​ കോവിഡ്​ 19 പരിശോധന നടത്തിയിരുന്നു.

Full View
Tags:    
News Summary - White House staffer tests positive for Covid-19-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.