സാൻഫ്രാൻസിസ്കോ: കാലിഫോർണിയ 10 ഉപഗ്രഹങ്ങൾ വഹിക്കുന്ന സ്പേസ് റോക്കറ്റ് വിക്ഷേപിച്ചതോടെ പരിഭ്രാന്തരായത് ജനങ്ങൾ. റോക്കറ്റിെൻറ വിക്ഷേപണം ജെല്ലിഫിഷിെൻറ ആകൃതിയിൽ ആകാശത്ത് ദൃശ്യമായതോടെയാണ് ജനങ്ങളിൽ പരിഭ്രാന്തി പരന്നത്. കാലിഫോർണിയയിലെ വാൻഡൻബെർഗ് എയർഫോഴ്സ് ബേസിൽനിന്നാണ് റോക്കറ്റ് ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചത്. വിക്ഷേപണ കേന്ദ്രത്തിെൻറ 200 മൈൽ ദൂരത്തുവരെ ഇതിെൻറ ആകാശ ദൃശ്യം ലഭ്യമായി. കാര്യം മനസ്സിലാകാതെ ജനങ്ങൾ മാധ്യമസ്ഥാപനങ്ങളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും ഫോൺ വിളിച്ചുകൊണ്ടിരുന്നു.
ലോസ് ആഞ്ജലസിലെ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിട്ട് യാത്രക്കാരും ഡ്രൈവർമാരും ആകാശദൃശ്യത്തിെൻറ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എന്നാൽ, കാര്യം അറിയാതെ ലോസ് ആഞ്ജലസിലെ ഫയർഫോഴ്സ് ആകാശത്ത് ജാഗ്രത നിർദേശവും നൽകിയതോടെ അധികൃതർ കാര്യം വിശദീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.