Posted On
date_range Updated On
date_range പുടിനുമായി ചർച്ച; ട്രംപ് പിന്മാറിയേക്കും
വാഷിങ്ടൺ: യുക്രെയ്നുമായുള്ള കലഹം കണക്കിലെടുത്ത് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായുള്ള ചർച്ചയിൽനിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറിയേക്കും. അർജൻറീനയിലെ ജി20 ഉച്ചകോടിക്കിടെയാണ് പുടിനും ട്രംപും ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. യുക്രെയ്നെ പരമാവധി സഹായിക്കാനും യു.എസ് യൂറോപ്യൻ യൂനിയനെ ശട്ടംകെട്ടിയിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധം ശക്തമാക്കാനുള്ള നടപടികളുൾപ്പെടെ പരിഗണനയിലുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് ഹീതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.