ന്യൂയോർക്: ബഹിരാകാശയാത്രികനും ചന്ദ്രനിൽ കാലുകുത്തിയ 12 പേരിൽ ഒരാളുമായ േജാൺ യങ് (87) നിര്യാതനായി. നാസയുടെ മികച്ച ബഹിരാകാശയാത്രികരിൽ ഒരാളായ അദ്ദേഹം, 60കളിൽ രണ്ടുതവണ ബഹിരാകാശയാത്ര നടത്തി. രണ്ട് ചാന്ദ്രദൗത്യങ്ങളിലും പങ്കാളിയായിരുന്നു. 1965ൽ ജെമിനി 3 ആയിരുന്നു ആദ്യത്തെ ബഹിരാകാശ ദൗത്യം. ഇൗ ദൗത്യത്തിൽ രഹസ്യമായി സാൻഡ്വിച്ച് കൊണ്ടുപോയ നടപടി വിവാദത്തിനിടയാക്കി.
1972 ഏപ്രിലിലാണ് ജോൺ യങ് അംഗമായ ബഹിരാകാശ ദൗത്യസംഘം ചന്ദ്രനിലെത്തിയത്. അേദ്ദഹത്തിെൻറ നാലാമത് ബഹിരാകാശ യാത്രയായിരുന്നു അത്. ദൗത്യത്തിലെ കമാൻഡറായിരുന്ന അദ്ദേഹവും സംഘവും ചന്ദ്രോപരിതലത്തിൽ 26 കിലോമീറ്റർ സഞ്ചരിച്ച്, 90 കിലോ സാമ്പിളുകൾ ശേഖരിച്ചു. 2004ലാണ് നാസയിൽനിന്ന് വിരമിച്ചത്. 1930 സെപ്റ്റംബർ 24ന് സാൻഫ്രാൻസിസ്കോയിൽ ജനിച്ച അദ്ദേഹം, 1952ൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽനിന്ന് എയ്േറാനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. '62ലാണ് നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.