വെനിസ്വേലന്‍ പ്രസിഡന്‍റ് അട്ടിമറി നടത്തിയതായി പാര്‍ലമെന്‍റ്

കറാക്കസ്: വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോ അട്ടിമറി നടത്തിയതായി പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് പ്രമേയം. പ്രസിഡന്‍റിനെ അധികാരഭ്രഷ്ടനാക്കാനുള്ള ഹിതപരിശോധനയെ എതിര്‍ത്തതാണ് ‘അട്ടിമറി’യായി പ്രമേയം വിശേഷിപ്പിച്ചത്. ഹിതപരിശോധന റദ്ദാക്കിയത് ഭരണഘടനാ തത്ത്വങ്ങളെ തകര്‍ക്കലാണെന്നും പ്രമേയം ആരോപിച്ചു. ജനങ്ങളോട് ഇതിനെതിരെ പ്രതിഷേധിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ജനാധിപത്യം പുന$സ്ഥാപിക്കാന്‍ സഹായിക്കാനും പാര്‍ലമെന്‍റ് ആവശ്യപ്പെടുന്നു. അതേസമയം, മദൂറോ അനുകൂലികള്‍ പ്രതിപക്ഷം അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇവര്‍ പറയുന്നു.

 

Tags:    
News Summary - venizualan president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.