പ്ര​സി​ഡ​ൻ​റി​െൻറ നി​യ​മ​നാ​ധി​കാ​ര​ങ്ങ​ൾ യു.​എ​സ്​ സു​പ്രീം​കോ​ട​തി വെ​ട്ടി​ക്കു​റ​ച്ചു

വാഷിങ്ടൺ: ഉന്നത സർക്കാർ തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്താനുള്ള യു.എസ് പ്രസിഡൻറി​െൻറ അധികാരം സുപ്രീംകോടതി വെട്ടിക്കുറച്ചു.
സെനറ്റി​െൻറ അനുമതിക്ക് കാത്തുനിൽക്കാതെ പാർട്ടി താൽപര്യങ്ങൾ മുൻനിർത്തി ഡോണൾഡ് ട്രംപ് നിയമനങ്ങൾ നടത്തിയ പശ്ചാത്തലത്തിൽ പുതിയ വിധിക്ക് നിർണായക പ്രാധാന്യമുള്ളതായി നിരീക്ഷകർ വിലയിരുത്തി. 1998ലെ ഫെഡറൽ വേക്കൻസീസ് റിഫോം ആക്ടി​െൻറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി പുതിയ വിധി പ്രസ്താവിച്ചത്. സെനറ്റി​െൻറ അനുമതി ആവശ്യമുള്ള തസ്തികകളിൽ ഒരാളെ നിയമിക്കുന്നപക്ഷം അയാൾക്ക് താൽക്കാലിക ജീവനക്കാരനായി സേവനം ചെയ്യാൻ അനുവാദമില്ലെന്നാണ് ഇൗ ചട്ടത്തിലെ വ്യവസ്ഥ.

എന്നാൽ, ഇൗ തസ്തികയിൽ മുൻപരിചയവും 90 ദിവസത്തെ സേവന കാലാവധിയും പൂർത്തീകരിച്ചവർക്ക് സെനറ്റ് അനുമതി ആവശ്യമില്ലെന്ന ഉപാധിയും ചട്ടത്തി​െൻറ ഭാഗമാണ്.ഇൗ ഉപാധി ഉന്നയിച്ച് ബറാക് ഒബാമയുടെ ഭരണകാലത്ത് തൊഴിൽ വകുപ്പിൽ നിയമിതനായ ലേബർ േകാൺസൽ സോളമ​െൻറ കേസുമായി ബന്ധപ്പെട്ടാണ് പുതിയ വിധിത്തീർപ്പും പ്രഖ്യാപിക്കെപ്പട്ടത്. സോളമ​െൻറ നിയമനത്തിൽ ചട്ടത്തിലെ ഉപാധി ബാധകമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.