Posted On
date_range Updated On
date_range ചൈനയുടെ ഭീഷണി: സൈന്യത്തെ ഇന്ത്യയിലും വിന്യസിക്കുമെന്ന സൂചനയുമായി യു.എസ്
വാഷിങ്ടൺ: ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി മറികടക്കാനായി യു.എസ് സൈന്യത്തിൻെറ പുനർവിന്യാസം നടത്താൻ ഒരുങ്ങുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. യുറോപ്പിലെ സൈനിക സാന്നിധ്യം കുറച്ച് ചൈനയുടെ ഭീഷണി നേരിടുന്ന മറ്റു രാജ്യങ്ങളിൽ പുനർ വിന്യസിക്കുമെന്ന് പോംപിയോ പറഞ്ഞു.
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് ചൈനയിൽ നിന്നുളള ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ജർമ്മനിയിൽ നിന്ന് സൈന്യത്തെ കുറക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച ബ്രസൽസ് ഫോറം യോഗത്തിനിടെയാണ് പോംപിയോയുടെ പരമാർശം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭീഷണിയെകുറിച്ചും അദ്ദേഹം പ്രസ്താവന നടത്തി. ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ചൈന ഭീഷണിയാണെന്നും പോംപിയോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.