??. ?? ?????????

ചൈനീസ് എംബസി സ്​ഥിതിചെയ്യുന്ന തെരുവിന് വുഹാൻ ഡോക്ടറുടെ പേരിടണമെന്ന് യു.എസ് സെനറ്റർമാർ

വാഷിങ്ടൺ: അമേരിക്കയിലെ ചൈനീസ് നയതന്ത്ര കാര്യാലയം സ്ഥിതി ചെയ്യുന്ന വാഷിങ്ടൺ ഡി.സിയിലെ തെരുവിന് വുഹാനിലെ ഡോക്ടറുടെ പേര് നൽകണമെന്ന ആവശ്യവുമായി റിപ്പബ്ലിക്കൻ സെനറ്റർമാർ. 'ലീ വെൻലിയാങ് പ്ലാസ' എന്ന് തെരുവിന് പുനർനാമകരണം ചെയ്യണമെന്നാണ് ആവശ്യം.  

കോവിഡ് വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ വുഹാനിലെ ഡോക്ടർക്കെതിരെ കുറ്റം ചുമത്തിയ ചൈനയുടെ നടപടിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് സെനറ്റർമാരുടെ നീക്കം. പുനർനാമകരണം സംബന്ധിച്ച് ഈയാഴ്ച റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ജനപ്രതിനിധി സഭയിലും സെനറ്റിലും നിയമനിർമാണം കൊണ്ടുവരും.

2019 ഡിസംബർ അവസാനമാണ് കോവിഡ് വൈറസ് വ്യാപനത്തെ കുറിച്ച് വുഹാൻ സെൻട്രൽ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധനായ ഡോ. ലീ വെൻലിയാങ് ലോകത്തിന് മുന്നറിയിപ്പ് നൽകിയത്. തന്നെ സന്ദർശിച്ച ഏഴ് രോഗികളിലാണ് പുതിയ തരം വൈറസ് ബാധ ലീ കണ്ടെത്തിയത്. 

ഇതുസംബന്ധിച്ച്​ സഹപ്രവർത്തകരുമായി അദ്ദേഹം ചാറ്റ് ചെയ്തിരുന്നു. എന്നാൽ, ലീയുടെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് അധികൃതരും ലോക്കൽ പൊലീസും അവഗണിച്ചു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പൊലീസ് കുറ്റം ചുമത്തി. 

ജനുവരി പത്തോടെ ഡോക്​ടർക്ക്​ പനിയും ചുമയും കണ്ടു തുടങ്ങി. ജനുവരി 30ന് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫെബ്രുവരി ആറിന് ഡോ. ലീ മരണപ്പെട്ടു.

Tags:    
News Summary - US senators propose renaming street outside Chinese embassy -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.