യു.എസ് തെരഞ്ഞെടുപ്പ് പോര്‍മുഖം

ഡെമോക്രാറ്റിക് പാര്‍ട്ടി

ലോകത്തിലെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് അറിയപ്പെടുന്നു. 1828ല്‍ ആന്‍ഡ്രൂ ജാക്സണ്‍ സ്ഥാപിച്ചു. തോമസ് ജെഫേഴ്സണ്‍, ജയിംസ് മാഡിസണ്‍ തുടങ്ങിയവരുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ആധുനിക ഉദാരവാദം മുന്നോട്ടുവെക്കുന്ന പാര്‍ട്ടി സാമൂഹിക, സാമ്പത്തിക സമത്വമുള്ള ക്ഷേമരാഷ്ട്രത്തിനായി വാദിക്കുന്നു. സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടലും നിയന്ത്രണവും ആവശ്യമാണെന്ന് വാദിക്കുന്നു. 15 ഡെമോക്രാറ്റുകള്‍ യു.എസ് പ്രസിഡന്‍റായിരുന്നിട്ടുണ്ട്.

ഹിലരി ക്ലിന്‍റന്‍ (പ്രസിഡന്‍റ് സ്ഥാനാര്‍ഥി)
  • ജനനം: 1947 ഒക്ടോബര്‍ 26ന് ഷികാഗോയില്‍
  • 2000ത്തില്‍ ന്യൂയോര്‍ക്കിലെ ആദ്യ വനിത സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബറാക് ഒബാമക്കെതിരെ മത്സരിച്ചു
  • 2009-2013 യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു
  • സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഒൗദ്യോഗിക മെയിലുകള്‍ സ്വകാര്യ സര്‍വറില്‍നിന്ന് അയച്ചു എന്നതിന്‍െറ പേരില്‍ എഫ്.ബി.ഐ അന്വേഷണം നേരിട്ടത് അഭിപ്രായ സര്‍വേകളില്‍ ലീഡ് കുറയാന്‍ കാരണമായി.
ടിം കെയ്ന്‍ (വൈ. പ്രസി. സ്ഥാനാര്‍ഥി)
  • ജനനം: 1958 ഫെബ്രുവരി 26ന്
  • മിനിസോടയിലെ സെന്‍റ് പോളില്‍. അഭിഭാഷകനായ ഇദ്ദേഹം, 2012ല്‍ ആദ്യമായി യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 മുതല്‍ 2010 വരെ വിര്‍ജീനിയ ഗവര്‍ണര്‍.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി
ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എന്നും അറിയപ്പെടുന്നു. അബ്രഹാം ലിങ്കനാണ് പ്രസിഡന്‍റായ ആദ്യ റിപ്പബ്ളിക്കന്‍. ഒടുവിലത്തെയാള്‍ ജോര്‍ജ് ഡബ്ള്യു. ബുഷ്. പാര്‍ട്ടിയുടെ 18 പേര്‍ ഇതുവരെ പ്രസിഡന്‍റ് പദവിയിലിരുന്നു. അമേരിക്കന്‍ വിപ്ളവത്തിന്‍െറ അടിസ്ഥാന ആശയമായി വര്‍ത്തിച്ച റിപ്പബ്ളിക്കനിസത്തിന്‍െറ പേരില്‍ 1854ല്‍ അടിമത്ത സമ്പ്രദായത്തിനെതിരെ നിലകൊണ്ടവരുടെ മുന്‍കൈയില്‍ രൂപവത്കൃതമായി. അമേരിക്കന്‍ കണ്‍സര്‍വേറ്റിസമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രചാരണവാക്യം. പൊതുവില്‍ സ്വകാര്യവത്കരണത്തിനും സര്‍ക്കാര്‍ ഇടപെടലില്ലാത്ത സമ്പദ്വ്യവസ്ഥക്കുംവേണ്ടി വാദിക്കുന്നവര്‍

ഡൊണാള്‍ഡ് ട്രംപ് (പ്രസിഡന്‍റ് സ്ഥാനാര്‍ഥി)
  • ജനനം: 1946 ജൂണ്‍ 14
  • ന്യൂയോര്‍ക് സിറ്റി മാന്‍ഹാട്ടന്‍ സ്വദേശി
  • ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന 24,000 കോടി രൂപയുടെ ആസ്തിയുള്ള ബൃഹദ് കോര്‍പറേറ്റ് സ്ഥാപനത്തിന്‍െറ ചെയര്‍മാന്‍.
  • ഭാര്യ: മെലനിയ ട്രംപ്
  • ഇവാന സെല്‍നിക്കോവ, മാരിയ മാപ്പിള്‍സ് മുന്‍ ഭാര്യമാര്‍
  • മക്കള്‍: ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക ട്രംപ്, എറിക് ട്രംപ്, ടിഫാനി ട്രംപ്, ബാരണ്‍ ട്രംപ്
  • ഇറാഖ് അധിനിവേശ ദൗത്യത്തിനിടെ കൊല്ലപ്പെട്ട മുസ്ലിം സൈനികന്‍െറ കുടുംബത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും സ്ത്രീകളെ കടന്നുപിടിച്ചെന്ന ആരോപണവും വിവാദമുയര്‍ത്തി.
മൈക് പെന്‍സ് (വൈ. പ്രസി. സ്ഥാനാര്‍ഥി)
  • ജനനം: 1959 ജൂണ്‍ 7
  • ഇന്ത്യാനയില്‍ ജനനം
  • നിലവില്‍ ഇന്ത്യാന ഗവര്‍ണര്‍
  • 2000ത്തില്‍ ആദ്യമായി യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി
പൗരസ്വാതന്ത്ര്യം, സ്വതന്ത്രവിപണി എന്നിവക്ക് വേണ്ടി വാദിക്കുന്ന പാര്‍ട്ടി 1971ല്‍ കൊളറാഡോയില്‍ രൂപവത്കൃതമായി. സാംസ്കാരിക വൈവിധ്യത്തിന് ഡെമോക്രാറ്റുകളെക്കാള്‍ മുന്‍ഗണന നല്‍കുന്നു. സാമ്പത്തിക നയങ്ങളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെക്കാള്‍ ഉദാരമായ സമീപനം.

ഗാരി ജോണ്‍സണ്‍ (പ്രസിഡന്‍റ് സ്ഥാനാര്‍ഥി)

  • ജനനം: 1953 ജനുവരി ഒന്നിന് നോര്‍ത്ത് ഡെക്കോട്ടയില്‍  
  • വ്യവസായിയും എഴുത്തുകാരനുമായ ഇദ്ദേഹം 1995 മുതല്‍ 2003 വരെ ന്യൂ മെക്സികോയുടെ ഗവര്‍ണര്‍.

ഗീന്‍ പാര്‍ട്ടി
പരിസ്ഥിതി വാദം, അഹിംസ, സാമൂഹിക നീതി, അധികാരപങ്കാളിത്ത ജനാധിപത്യം, ലിംഗനീതി, ലിംഗന്യൂനപക്ഷ അവകാശം,  യുദ്ധവിരുദ്ധത, വംശീയതക്കെതിരായ പോരാട്ടം എന്നിവ പ്രമേയമായി സ്വീകരിച്ച പാര്‍ട്ടി. അംഗത്വത്തില്‍ യു.എസിലെ നാലാമത്തെ വലിയ പാര്‍ട്ടി. 2001ല്‍ രൂപവത്കൃതമായി.

ജില്‍ സ്റ്റൈന്‍ (പ്രസിഡന്‍റ് സ്ഥാനാര്‍ഥി)
ഡോക്ടറും, സാമൂഹിക പ്രവര്‍ത്തകയുമായ ജില്‍ സ്റ്റൈന്‍ സംഗീതരംഗത്തു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അജമു ബറാകയാണ് ഇവര്‍ക്കൊപ്പം വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

 

 

Tags:    
News Summary - us presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.