ന്യൂയോർക്: അമേരിക്കൻ സംസ്ഥാനമായ മിസിസിപ്പിയിലെ ലിങ്കൺ ഗ്രാമത്തിൽ നടന്ന വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ എട്ടു പേർ മരിച്ചു.
വെടിവെപ്പ് നടത്തിയ കോറി ഗോഡ്ബോട്ടിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി മൂന്നു വീടുകളിലായാണ് വെടിവെപ്പ് നടന്നതെന്ന് മിസിസിപ്പി പൊലീസ് പറഞ്ഞു. മക്കളെ വിട്ടുകിട്ടുന്നതിനെക്കുറിച്ച് ഭാര്യയുമായി വഴക്കിട്ടത് പരിസരങ്ങളിലെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
സ്ഥലത്തെത്തിയ പൊലീസിനുനേരെയും തുടർന്ന് മറ്റുള്ളവർക്കു നേരെയും തുടർച്ചയായി വെടിയുതിർത്ത ഇയാെള കൂടുതൽ പേർ ചേർന്ന് കീഴടക്കിയത് കൂടുതൽ ദുരന്തമൊഴിവാക്കി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.