യു.എസ്​-മെക്​സികോ വ്യാപാരം: ചർച്ചകളിൽ ട്രംപ്​ അതൃപ്​തനെന്ന്​ റിപ്പോർട്ട്​

വാഷിങ്​ടൺ: യു.എസും മെക്​സികോയും തമ്മിലുള്ള പ്രശ്​നങ്ങൾ പരിഹരിക്കാൻ നടത്തിയ ചർച്ചകളിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട ്രംപ്​ അതൃപ്​തനെന്ന്​ റിപ്പോർട്ട്​. ചർച്ചകൾക്ക്​ ശേഷവും ഇതുമായി ബന്ധപ്പെട്ട്​ കരാറുണ്ടാക്കാൻ കഴിയാത്തതാണ ്​ ട്രംപിനെ ചൊടുപ്പിച്ചത്​. മെക്​സിക്കൻ വിദേശകാര്യമന്ത്രിയുമായി വൈറ്റ്​ ഹൗസിലായിരുന്നു ചർച്ചകൾ.

അതേസമയം, മെക്​സികോയിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക്​ 5 ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന്​ പിന്നോട്ട്​ പോകില്ലെന്നും ട്രംപ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

യു.എസ്​ വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ എന്നിവരാണ്​ മെക്​സിക്കൻ വിദേശകാര്യമന്ത്രി മാർസ​േലാ എബാർഡുമായി വൈറ്റ്​ഹൗസിൽ ബുധനാഴ്​ച ചർച്ച നടത്തിയത്​. എന്നാൽ, 90 മിനിട്ട്​ നേരം നീണ്ട ചർച്ചക്കൊടുവിലും ഇക്കാര്യത്തിൽ കരാറുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അനധികൃത കുടിയേറ്റം തടയുന്നതിൽ മെക്​സികോ പരാജയമാണെന്ന്​ ആരോപിച്ചാണ്​ രാജ്യത്തിനെതിരെ കടുത്ത നടപടികൾ ട്രംപ്​ സ്വീകരിച്ചത്​.

Tags:    
News Summary - US-Mexsico treaty-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.