തീവ്രവാദ ഭീഷണി; പാകിസ്​താനിലേക്കുള്ള യാത്ര നീട്ടി​െവക്കണ​െമന്ന്​ യു.എസ്​ പൗരൻമാർക്ക്​ മുന്നറിയിപ്പ്​

വാഷിങ്ടൺ: പാകിസ്​താനിലേക്ക്​ അത്യാവശ്യ കാര്യങ്ങൾക്കല്ലാ​െത യാത്ര ചെയ്യരുതെന്ന്​ യു.എസ് പൗരൻമാർക്ക്​ മുന്നറിയിപ്പ്​ നൽകി​. സ്വദേശികളും വിദേശികളുമായ തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ പാകിസ്​താനിലേക്ക്​ യാത്ര വേണ്ടെന്നാണ്​ യു.എസ്​ ഭരണകൂടം നൽകിയിരിക്കുന്ന മുന്നറിയിപ്പ്​.  പാകിസ്​താനിൽ തീ​വ്രവാദ- വർഗീയ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ്​ യു.എസി​​െൻറ മുന്നറിയിപ്പ്​. 

സർക്കാർ ഉദ്യോഗസ്​ഥരെയും സന്നദ്ധ സംഘടന പ്രതിനിധികളെയും ക്രമസമാധാനപാലകരെയും തെരഞ്ഞെുപിടിച്ച്​ ആക്രമണം നടത്തുന്നുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തീവ്രവാദികൾ നേരത്തെയും യു.എസ്​ നയതന്ത്ര പ്രതിനിധിക​െളയും  സംവിധാനങ്ങ​െളയും ലക്ഷ്യമിട്ടിരുന്നു. ഇനിയും അത്​ തുടരാൻ സാധ്യതയുമുണ്ട്​. മോചനദ്രവ്യം ആവശ്യപ്പെട്ട്​ തട്ടി​െക്കാണ്ടുപോകുന്നതിനും ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. 

Tags:    
News Summary - US Issues Travel Warning for Pakistan - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.