ഇറാൻ വിദേശകാര്യ മന്ത്രിക്കെതിരെയും യു.എസ് ഉപരോധം

വാഷിങ്ടൺ/ തെഹ്റാൻ: ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷരീഫിനെതിരെയും അമേരിക്കൻ ഉപരോധം. ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ, ഇറാനും പശ്ചാത്യ രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം പൂർണമായി അടഞ്ഞെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാൻ ഭരണകൂടത്തിന്‍റെ പ്രധാന വക്താവാണ് ജാവേദ് ഷരീഫെന്നും, പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ അജണ്ടകൾ നടപ്പാക്കുന്നത് വിദേശകാര്യ മന്ത്രിയാണെന്നും യു.എസ് ട്രഷറി സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

ഇറാന് പുറത്ത് എനിക്ക് സമ്പത്തോ പ്രത്യേക താൽപര്യങ്ങളോ ഇല്ല. ഉപരോധം എന്നെയോ കുടുംബത്തെയോ യാതൊരു തരത്തിലും ബാധിക്കില്ല. നിങ്ങളുടെ അജണ്ടക്കുമേലുള്ള വലിയ ഭീഷണിയായി എന്നെ പരിഗണിച്ചതിന് നന്ദി -യു.എസ് നീക്കത്തെക്കുറിച്ച് ജാവേദ് ഷരീഫ് ട്വിറ്ററിൽ പ്രതികരിച്ചു.

Tags:    
News Summary - us imposes-sanctions-iranian-foreign-minister-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.