സിഖുകാരനെ മർദിച്ചു; യുവാവിന്​ സിഖ്​ മതത്തെ കുറിച്ച്​ പഠിക്കാൻ യു.എസ്​ കോടതി വിധി

ന്യൂയോർക്​: സിഖുകാരനെ ക്രൂരമായി മർദിച്ച കേസിൽ വെള്ളക്കാരനായ യുവാവിനെതിരെ​ യു.എസ്​ കോടതിയുടെ വ്യത്യസ്​തമാ യ വിധി. സിഖ്​ മതത്തെ കുറിച്ചും അവരുടെ ആരാധനാ രീതികളെ കുറിച്ചും പഠിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനാണ് കോടതി ​ വിധിച്ചിരിക്കുന്നത്​​. കൂടെ മൂന്ന്​ വർഷത്തെ തടവ്​ ശിക്ഷയും അനുഭവിക്കണം​.

ഒറിഗോണിൽ ഷോപ്പുടമയായ ഹർവിന്ദർ സിങ്​ ദോദ്ദ്​ എന്നയാളെയാണ്​ 25കാരനായ ആൻഡ്ര്യൂ റാംസി മർദ്ദിച്ചത്​. ഹർവിന്ദറി​​െൻറ മതത്തെ കുറിച്ച്​ പറഞ്ഞായിരുന്നു മർദ്ദനം. സിഗരറ്റ്​ റോളിങ്​ പേപ്പറിന്​ ചോദിച്ചായിരുന്നു റാംസി കടയിലെത്തിയത്​. അത്​ നൽകാൻ തിരിച്ചറിയൽ രേഖ കടയിലെ ക്ലർക്​ ആവശ്യപ്പെട്ടു. അതില്ലാത്തതിനാൽ റാംസിയോട്​ മടങ്ങിപ്പോകാൻ പറഞ്ഞെങ്കിലും കൂട്ടാക്കാതെ അയാൾ ഹർവിന്ദറി​​െൻറ താടിയിൽ പിടിച്ചുവലിച്ച്​ മുഖത്ത്​ ശക്​തമായി ഇടിക്കുകയായിരുന്നു.

ശേഷം നിലത്ത്​ വലിച്ചിട്ട്​ തുടർച്ചയായി മർദ്ദിച്ചു. ഹർവിന്ദറി​​െൻറ തലപ്പാവ്​ ഉൗരുകയും നശിപ്പിക്കുകയും ചെയ്​തതായാണ്​ റിപ്പോർട്ട്​. അമേരിക്കയിലെ ഏറ്റവും വലിയ സിഖ്​ കൂട്ടായ്​മയായ സിഖ്​ കൊയലീഷൻ ഇതുമായി ബന്ധപ്പെട്ട്​ പരാതി നൽകിയിരുന്നു. വൈകാതെ പ്രതിയായ റാംസിയെ പൊലീസ്​ പിടികൂടി. മാരിയോൺ കൗണ്ടി സർക്യൂട്ട്​ കോടതിയാണ്​ ഇയാൾക്ക്​ 36 മാസത്തെ ജയിൽ ശിക്ഷയോടൊപ്പം സിഖ്​ മതത്തെ കുറിച്ച്​ പഠിക്കാനും വിധിച്ചത്​.

Tags:    
News Summary - US Hate Crime Convict Ordered To Learn About Sikhism-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.