ഭരണപ്രതിസന്ധി: എഫ്​.ബി.​െഎയുടെ പ്രവർത്തനവും താളം തെറ്റുന്നു

വാഷിങ്​ടൺ: യു.എസിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ ഇത്​ എഫ്​.ബി.​െഎയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്ക ുന്നു. എഫ്​.ബി.​െഎക്ക്​ വിവരങ്ങൾ കൈമാറുന്നവർക്ക്​ പണം നൽകാൻ പോലും എജൻസിക്ക്​ കഴിയുന്നില്ലെന്നാണ്​ റിപ്പോർട്ട്​.

ഭരണപ്രതിസന്ധി തുടരുന്നത്​ മൂലം ആഗോളതലത്തിൽ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിൽ ഏജൻസികൾ പ്രതിസന്ധി നേരിടുകയാണ്​. ഇൗയൊരു സാഹചര്യത്തിൽ പ്രതിസന്ധി തീർക്കാൻ വൈറ്റ്​ ഹൗസും യു.എസ്​ കോൺഗ്രസും എത്രയും പെ​െട്ടന്ന്​ പ്രതിസന്ധി തീർക്കണമെന്ന്​ എഫ്​.ബി.​െഎ ഏജൻറസ്​ അസോസിയേഷൻ പ്രസിഡൻറ്​ ടോം ഒ കോണോർ പറഞ്ഞു.

ഡിസംബർ 22നാണ്​ യു.എസിൽ ഭരണപ്രതിസന്ധിക്ക്​ തുടക്കമായത്​. മെക്​സിക്കൻ അതിർത്തിയിൽ മതിൽകെട്ടാൻ പണം വേണമെന്ന ട്രംപി​​​െൻറ ആവശ്യം ഡെമോക്രാറ്റുകൾ നിരാകരിച്ചതോടെയാണ്​ പ്രതിസന്ധിക്ക്​ തുടക്കമായത്​.

Tags:    
News Summary - US Government Shutdown-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.