അമേരിക്കയിൽ ഭരണസ്​തംഭനം തുടരുന്നു; ശമ്പളമില്ലാതെ എട്ട്​ ലക്ഷം ജീവനക്കാർ

വാഷിങ്​ടൺ: മെക്​സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമൂലമുണ്ടായ ഭരണസ്​തംഭനം അമേരിക്ക യിൽ തുടരുന്നു. ഇതുമൂലം ഏകദേശം 800,000 ജീവനക്കാർക്കാണ്​ അമേരിക്കയിൽ ശമ്പളം മുടങ്ങിയത്​. മെക്​സിക്കൻ അതിർത്തിയിൽ മത ിൽ നിർമിക്കാൻ പണം അനുവദിക്കണമെന്ന ട്രംപി​​​െൻറ ആവശ്യത്തെ ഡെമോക്രാറ്റുകൾ എതിർത്തതാണ്​ നിലവിലെ പ്രതിസന്ധിക്ക്​ കാരണം. യു.എസി​​​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്​ ഇപ്പോഴുണ്ടായിരിക്കുന്നത്​. ശനിയാഴ്​ചയോടെ യു.എസിലെ ഭരണസ്​തംഭനം 22ാം ദിവസത്തിലേക്ക്​ എത്തി.

മെക്​സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിനായി 5.7 ബില്യൺ ഡോളറാണ്​ ട്രംപ്​ ആവശ്യപ്പെട്ടത്​. എന്നാൽ, ​അമേരിക്കയിലെ മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ നീക്കത്തെ എതിർത്തു. ഇതോടെ യു.എസിൽ ബജറ്റ്​ പാസാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. 1995-96 കാലയളവിലാണ്​ ഇതിന്​ മുമ്പ്​ യു.എസിൽ ഇതുപോലെ ഭാഗിക ഭരണസ്​തംഭനം ഉണ്ടായത്​. അന്ന്​​ 21 ദിവസമാണ്​ സർക്കാറി​​​െൻറ പ്രവർത്തനങ്ങൾ തടസപ്പെട്ടത്​. ബിൽക്ലിൻറ​​​െൻറ ഭരണകാലത്തായിരുന്നു ഭരണസ്​തംഭനം.

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്​ കോൺഗ്രസി​​​െൻറ അനുമതി ഇല്ലാതെ ട്രഷറി ബിൽ പാസാക്കുമെന്ന്​ ട്രംപ്​ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, കടുത്ത നടപടികളിലേക്ക്​ അതിവേഗത്തിൽ ട്രംപ്​ നീങ്ങില്ലെന്നാണ്​ സൂചന. ഭാഗിക ഭരണസ്​തംഭനം മൂലം ക്രിസ്​മസിനും പുതുവത്സരത്തിനും അമേരിക്കയിലെ ഫെഡറൽ ജീവനക്കാർക്ക്​ ശമ്പളം മുടങ്ങിയിരുന്നു.

Tags:    
News Summary - US Government Shutdown Becomes Longest In American History-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.