ഇനി ട്രംപ്​ യുഗം: ട്രംപ്- 288/ ഹിലരി- 219 Live

 
 

വാഷിങ്ടൺ: അമേരിക്കയുടെ 45ാമത്​ പ്രസിഡൻറായി റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാൾഡ്​ ട്രംപ്​ തെര​െഞടുക്കപ്പെട്ടു. 288 ഇലക്ടറൽ വോട്ടുകൾ നേടിയാണ്​ പ്രമുഖ ബിസിനസുകാരനായ ട്രംപ്​ ​പ്രസിഡൻറ്​ പദമുറപ്പിച്ചത്​. തെരഞ്ഞെടുപ്പിൽ ഡെമോട്രാറ്റിക്​ സ്ഥാനാർഥി ഹിലരിക്ക് 219  ഇലക്ടറൽ വോട്ടുകളാണ്​ ലഭിച്ചത്​. ഹിലരിയുടെ പരാജയത്തോടെ അമേരിക്കയിലെ എട്ടു വര്‍ഷത്തെ ഡെമോക്രാറ്റിക്ക് ആധിപത്യമാണ് അവസാനിച്ചത്.

70 കാരനായ ട്രംപ്​ അമേരിക്കയിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡൻറ്​ എന്ന ഖ്യാതിയോടെയാണ്​ സ്ഥാനത്തെത്തുക. ഹിലറിയുെട സ്വന്തം സംസ്ഥാനമായ അർകൻസയിലുള്‍പ്പെടെ ആകെയുള്ള 50 സംസ്ഥാനങ്ങളിൽ 28 ഇടത്തും ട്രംപ് വിജയിച്ചു. ഫ്ലോറിഡ, ടെക്സസ്, നോർത്ത് കാരലൈന എന്നിവിടങ്ങളിൽ ജയം നേടാനായതാണ് ട്രംപിനു കരുത്തായത്.

ഐഡഹോ, യൂട്ടാ, മോണ്ടാന, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, ഓക്‌ലഹോമ, ടെക്സസ്, അയോവ, മിസോറി, അർകൻസ, ലൂസിയാന, ഇൻഡ്യാന, കെന്റക്കി, ടെനിസി, മിസിസിപ്പി, അലബാമ, ഒഹായോ, പെൻസിൽവേനിയ, വെസ്റ്റ് വെർജീനിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ, ഫ്ലോറിഡ, അലാസ്ക, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങൾ ട്രംപ്​ നേടി.

വാഷിങ്ടൻ, ഓറിഗൻ, നെവാഡ, കലിഫോർണിയ, കൊളറാഡോ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, ന്യൂയോർക്ക്, വെർമോണ്ട്, മെയ്‍ൻ, കൻട്രികട്ട്, മാസച്യുസിറ്റ്സ്, ന്യൂജഴ്സി, റോഡ് ഐലൻഡ്, മേരിലാൻഡ്, ഡെലവെയർ, വെർജീനിയ, ഹവായ് എന്നിവ ഹിലരി നേടി. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.

ഗാരി ജോണ്‍സണ്‍ (ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി), ജില്‍ സ്റ്റെയ്ന്‍ (ഗ്രീന്‍ പാര്‍ട്ടി), ഇവാന്‍ മക്മുള്ളിന്‍ (സ്വതന്ത്രന്‍) എന്നിവരാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റ് സ്ഥാനാർഥികൾ.

എട്ടു വർഷത്തെ ഭരണത്തിനു ശേഷം ബറാക് ഒബാമ സ്ഥാനമൊഴിയുന്നതോടെ 2017 ജനുവരി 20 ന് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേൽക്കും.

Tags:    
News Summary - US election 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.