കറുത്ത വർഗക്കാരനെ കൊന്ന പൊലീസുകാരനെതിരെ 'മൂന്നാംമുറ' കുറ്റം ചുമത്തി

മിനെപോളിസ്: അമേരിക്കയിൽ കറുത്ത വർഗക്കാരനെ കൊന്നതിന് അറസ്റ്റിലായ പൊലീസുകാരനെതിരെ മൂന്നാംമുറയുപയോഗിച്ച് കൊലപാതകം നടത്തിയ കുറ്റം ചുമത്തിയെന്ന് അന്വേഷണ ഉദ്യഗോസഥൻ. ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ കൈവിലങ്ങിട്ട് കൊണ്ടുപോകുന്നതിനിടയിൽ പൊലീസുകാരിലൊരാൾ തെരുവിൽ വെച്ച് കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഡെറിക് ഷോവിൻ എന്ന പൊലീസുകാരനെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം, മൃഗീയമായ കൊലപാതകം എന്നീ കുറ്റങ്ങളാണ് ഡെറിക്കിനുമേൽ ചുമത്തിയിട്ടുള്ളത്. മൂന്നാംമുറ ഉപയോഗിച്ച് നടത്തിയ കൊലപാതകക്കുറ്റമാണ് ഡെറിക്കിനുമേൽ ചുമത്തിയിട്ടുള്ളതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 

ആഫ്രിക്കൻ അമേരിക്കൻ വംശജരോടുള്ള വർണവെറിയും പൊലീസുകാരുടെ ക്രൂരതയും വെളിവാക്കുന്നതായിരുന്നു വിഡിയോ. പ്രതിഷേധത്തിൽ നൂറുകണക്കിന് കടകൾ അഗ്നിക്കിരയാവുകയാവുകയും പൊലീസ് സ്റ്റേഷൻ കത്തിക്കുകയും ചെയ്തിട്ടുണ്ട്. മൃഗീയമായ സംഭവത്തിനെതിരെ യു.എസിൽ പ്രതിഷേധം ആളിക്കത്തുകകയാണ്.

Tags:    
News Summary - US Cop Who Kneeled On Black Man's Neck Charged With Third-Degree Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.