Posted On
date_range Updated On
date_range മൂന്നു മാസത്തിനിടെ െഎക്യരാഷ്ട്രസഭയിൽ റിേപ്പാർട്ട് ചെയ്തത് 31 ലൈംഗിക ആരോപണങ്ങൾ
യുനൈറ്റഡ് നേഷൻസ്: ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നു മാസത്തിനിടെ െഎക്യരാഷ്ട്രസഭയിൽ റിേപ്പാർട്ട് ചെയ്യെപ്പട്ടത് 31 ലൈംഗിക അതിക്രമ ആരോപണങ്ങൾ.ഇതിൽ 15 സംഭവങ്ങൾ യു.എൻ അഭയാർഥി ഏജൻസിയുമായി (യു.എൻ.എച്ച്.സി.ആർ) ബന്ധപ്പെട്ടാണ്. ദക്ഷിണ സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ലൈബീരിയ, മാലി, െഡമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോ, ഹെയ്തി എന്നിവിടങ്ങളിലെ യു.എൻ സമാധാന സേനയുമായി ബന്ധപ്പെട്ടാണ് 12 കേസുകളുണ്ടായിരിക്കുന്നത്. മൂന്നെണ്ണം അന്തർദേശീയ കുടിയേറ്റ സംഘടനയുമായും ഒരാരോപണം യുനിസെഫുമായും ബന്ധപ്പെട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.