ഉ​ബ​ർ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി

സാ​ൻ ഫ്രാ​ൻ​സി​സ്​​കോ: ഒാ​ൺ​ലൈ​ൻ ടാ​ക്​​സി സേ​വ​ന​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഉ​ബ​ർ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി. 5.7 കോ​ടി ഉ​ബ​ർ ടാ​ക്​​സി ഡ്രൈ​വ​ർ​മാ​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യ​തെ​ന്ന്​ ഉ​ബ​ർ സി.​ഇ.​ഒ ഡാ​റ ഖോ​സ്​​റോ​വ്​ ഷാ​ഹി പ​റ​ഞ്ഞു.  

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പേ​ര്, ഇ-​മെ​യി​ൽ വി​ലാ​സം, മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​യും 6,00,000 ഡ്രൈ​വ​ർ​മാ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​ രേ​ഖ​ക​ളു​മാ​ണ്​ ചോ​ർ​ത്തി​യ​ത്. ഹാ​ക്ക​ർ​മാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം ത​ന്നെ ക​ണ്ടെ​ത്തി പ്ര​ശ്​​നം പ​രി​ഹ​രി​ച്ചെ​ങ്കി​ലും ക​മ്പ​നി ര​ഹ​സ്യ​മാ​ക്കി വെ​ക്കു​ക​യാ​യി​രു​ന്നു. തെ​റ്റു​സ​മ്മ​തി​ച്ച ഉ​ബ​ർ  ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 അ​തേ​സ​മ​യം, ഹാ​ക്ക​ർ​മാ​ർ​ക്ക്​ ചോ​ർ​ത്തി​യെ​ടു​ത്ത വി​വ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​ബ​ർ 100000 ഡോ​ള​ർ കൈ​മാ​റി​യ​താ​യും വി​വ​ര​ങ്ങ​ളു​​ണ്ട്.

Tags:    
News Summary - uber cab customer details hacked -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.