ട്രംപിന്​ തിരിച്ചടി; ആർട്ടിക്​ സമുദ്രത്തിലെ എണ്ണ ഖനനത്തിന്​​ നിരോധനം

വാഷിങ്​ടൺ: പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ തിരിച്ചടി നൽകി ആർട്ടിക്​ സമുദ്രത്തിലെ എണ്ണ ഖനനത്തിന്​ നിരോധനം. ഖന നം നിയമവിരുദ്ധമാണെന്ന്​ ഫെഡറൽ ജഡ്​ജി ഉത്തരവിട്ടു. ഖനനം നിരോധിച്ചുള്ള മുൻ പ്രസിഡൻറ്​ ബരാക്​ ഒബാമയുടെ ഉത്തരവ്​ ട്രംപ്​ നേരത്തെ മരവിപ്പിച്ചിരുന്നു.

അലാസ്​ക കോടതി ജഡ്​ജി ഷാരൺ.എൽ.ഗ്ലെൻസനാണ്​ ഖനനം നിരോധിച്ച്​ ഉത്തരവിറക്കിയത്​. ബരാക്​ ഒബാമയുടെ ഭരണകാലത്ത്​ ആർട്ടിക്​ സമുദ്രത്തിലെ 120 മില്യൺ ഏക്കറിലും അറ്റ്​ലാൻറിക്​ സമുദ്രത്തിലെ 3.8 മില്യൺ ഏക്കറിലെയും ഖനനം നിരോധിച്ചുള്ള ഉത്തരവാണ്​ കോടതി പുനസ്ഥാപിച്ചത്​.

ഖനനം നടത്തുന്നത്​ പ്രദേശത്തെ ആവാസവ്യവസ്ഥയിൽ പ്രശ്​നങ്ങളുണ്ടാക്കും എന്ന്​ തിരിച്ചറിഞ്ഞായിരുന്നു ഇതിന്​ ഒബാമ നിരോധനം ഏർപ്പെടുത്തിയത്​. എന്നാൽ 2017 ഏപ്രിലിൽ​ ട്രംപ്​ ഭരണകൂടം ഖനനത്തിനുള്ള വിലക്ക്​ നീക്കുകയായിരുന്നു.

Tags:    
News Summary - Trump’s Order to Open Arctic Waters to Oil Drilling-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.