ക്യൂബക്കെതിരായ ഉപരോധം ട്രംപ് ലംഘിച്ചെന്ന്

വാഷിങ്ടണ്‍: യു.എസ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്, നിയമം ലംഘിച്ച് ക്യൂബയില്‍ നിക്ഷേപം നടത്തിയതായി ന്യൂസ്വീക് വാരിക റിപ്പോര്‍ട്ട് ചെയ്തു. ആരോപണം ഏറ്റുപിടിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞദിവസം ട്രംപിനെതിരെ ശക്തമായി രംഗത്തുവന്നു.

1998ല്‍ ഫിദല്‍ കാസ്ട്രോ പ്രസിഡന്‍റായിരിക്കെ ക്യൂബയില്‍ നിക്ഷേപമിറക്കുന്നതിനെതിരെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും യു.എസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വിലക്കുലംഘിച്ച് ഡൊണാള്‍ഡ് ട്രംപിന്‍െറ നിയന്ത്രണത്തിലുള്ള കമ്പനി 68,000 യു.എസ് ഡോളറിന്‍െറ നിക്ഷേപം ക്യൂബയില്‍ നടത്തിയെന്നാണ് ന്യൂസ് വീക് ചൂണ്ടിക്കാണിക്കുന്നത്.

ട്രംപിന്‍െറ ഉദ്യോഗസ്ഥര്‍, ആഭ്യന്തര രേഖകള്‍, കോടതി രേഖകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ന്യൂസ്വീക് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
രാജ്യത്തിന്‍െറ താല്‍പര്യത്തേക്കാള്‍ ട്രംപിന് വലുത് തന്‍െറ വാണിജ്യ താല്‍പര്യങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ഹിലരിയുടെ നയ ഉപദേഷ്ടാവ് പറഞ്ഞു. അതിനിടെ, ക്യൂബയില്‍ നിക്ഷേപം നടത്തിയിട്ടില്ളെന്ന് പറഞ്ഞ ട്രംപിന്‍െറ പ്രചാരണ മേധാവി, ക്യൂബയിലെ കമ്പനിയുമായി പണമിടപാട് നടത്തിയിരുന്നതായി സമ്മതിച്ചു.

 

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.