ട്രംപില്‍നിന്ന് അകലം പാലിച്ച് ബ്രിട്ടന്‍

വാഷിങ്ടണ്‍: ബ്രിട്ടനൊഴികെ ഒമ്പതു രാജ്യങ്ങളുടെ തലവന്മാര്‍ നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യു.എസുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ട്രംപിനെ വിളിക്കാത്തതിനെ കുറിച്ച് വിശദീകരണം നല്‍കാനാവാതെ  ഡൗണിങ് സ്ട്രീറ്റ്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ട്രംപിനെ അഭിനന്ദിച്ച തെരേസ യു.എസും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നും സൂചിപ്പിച്ചിരുന്നു.

ഫലമറിഞ്ഞ് 24 മണിക്കൂറിനകം ഇന്ത്യ,ഈജിപ്ത്, മെക്സികോ, ഇസ്രായേല്‍, തുര്‍ക്കി, ജപ്പാന്‍, ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാരാണ് ട്രംപുമായി സംഭാഷണം നടത്തിയത്.  സംഭാഷണത്തിനു ശേഷം ഐറിഷ് മന്ത്രി എന്‍റാ കെന്നിയെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു.

സ്ഥാനാരോഹണത്തിനു മുമ്പ് ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പദ്ധതിയില്ളെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപുമായി സംസാരിക്കാന്‍ ഇപ്പോള്‍ അനിവാര്യ വിഷയങ്ങളില്ളെന്നാണ് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.