ന്യൂയോർക്: ന്യൂയോർക്കിലെ തിരക്കേറിയ ബസ്സ്റ്റേഷനിൽ സ്േഫാടനം നടന്നതിെൻറ പശ്ചാത്തലത്തിൽ കുടിയേറ്റ നിയമം കർക്കശമാക്കാനൊരുങ്ങി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സ്ഫോടനത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. ബംഗ്ലാദേശിൽനിന്ന് 2011ൽ യു.എസിലെത്തിയ അഖായിദ് (27) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. െഎ.എസ് അനുഭാവിയാണ് അഖായിദെന്ന് ന്യൂയോർക് പൊലീസ് പറയുന്നു. ഇൗ സാഹചര്യത്തിൽ രാജ്യത്തെ കുടിയേറ്റനയം പരിഷ്കരിക്കണെമന്ന് ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
ബന്ധുക്കളുടെ സ്പോൺസർമാരാകാൻ കുടിയേറ്റക്കാർക്ക് നിലവിലുള്ള അവകാശം റദ്ദാക്കുന്നതുൾപ്പെടെയുള്ള ഭേദഗതികളാണ് ട്രംപ് നിർദേശിച്ചത്. അകായതുല്ല യു.എസിലെത്തിയതും ഇൗ നയം വഴിയാണെന്നും ദേശീയ സുരക്ഷക്ക് കനത്ത ഭീഷണിയാണിതെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ അപകടത്തിലാക്കുന്ന നുഴഞ്ഞുകയറ്റക്കാർക്ക് പ്രവേശനം അനുവദിക്കാത്ത തരത്തിൽ നിയമം ശക്തമാക്കുകയാണ് വേണ്ടത്. ഭീകരാക്രമണത്തിൽ പിടിയിലാവുന്നവർക്ക് പരമാവധി ശിക്ഷ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എസിലേക്ക് യാത്രവിലക്കേർപ്പെടുത്തിയ ട്രംപിെൻറ വിവാദ ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.