ടംപിന്‍െറ തായ്വാന്‍ നയത്തില്‍  ചൈനക്ക് ആശങ്ക


ബെയ്ജിങ്: തായ്വാന്‍ ചൈനയുടെ ഭാഗമാണെന്ന നയത്തില്‍ പുന$പരിശോധന വേണമെന്ന നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നയത്തില്‍ ചൈനക്ക് ആശങ്ക. വിഷയത്തിന്‍െറ ഗൗരവം ട്രംപ് മനസ്സിലാക്കണമെന്ന് ചൈന പ്രസ്താവനയില്‍ പറഞ്ഞു. യു.എസുമായുള്ള ചൈനയുടെ ബന്ധത്തില്‍ നിര്‍ണായക വിഷയമാണ് ‘ഏക ചൈന’ നയമെന്നും ഇതിനെതിരായ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ളെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഞായറാഴ്ച ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ചൈനയെ ഒഴിവാക്കി, തായ്വാനുമായി നേരിട്ട് വ്യാപാരകരാറില്‍ ഏര്‍പ്പെടുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞത്. ട്രംപ് ഒരു കുട്ടിയെപ്പോലെ അജ്ഞനാണെന്ന് ചൈനീസ് പത്രമായ ഗ്ളോബല്‍ ടൈംസ് കുറ്റപ്പെടുത്തിയിരുന്നു. 1979ലാണ് തായ്വാനെ ചൈനയുടെ ഭാഗമായി അംഗീകരിക്കാന്‍ യു.എസ് തീരുമാനിച്ചത്. എന്നാല്‍, തായ്വാനും തുടര്‍ന്നും അനൗദ്യോഗിക ബന്ധങ്ങള്‍ യു.എസ് പുലര്‍ത്തിപ്പോന്നു.

Tags:    
News Summary - trump on taiwan issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.