വാഷിങ്ടൺ: മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർ യു.എസിൽ പ്രവേശിക്കുന്നത് തടയുന്ന ഉത്തരവ് റദ്ദാക്കിയ നടപടിയെച്ചൊല്ലി പ്രസിഡൻറ് ഡോണൾഡ് ട്രംപും സുപ്രീംകോടതി ചീഫ് ജസ്റ്റിസും തമ്മിൽ വാക്പോര്.
ഒബാമയുടെ ജഡ്ജിയായതിനാലാണ് ജില്ല കോടതി ജഡ്ജി തെൻറ ഉത്തരവ് റദ്ദാക്കിയതെന്ന് ട്രംപ് വിമർശിച്ചിരുന്നു. എന്നാൽ, തങ്ങൾ ഒബാമയുടെയോ ട്രംപിെൻറയോ ക്ലിൻറെൻറയോ ജഡ്ജിമാരല്ലെന്നാണ് ജോൺ റോബർട്സ് തിരിച്ചടിച്ചത്. ജനങ്ങളുടെ അവകാശങ്ങൾക്കൊപ്പം നിന്ന് നീതി ഉറപ്പാക്കുന്ന ആത്മാർപ്പണബോധത്തോടെ േജാലിചെയ്യുന്ന ജഡ്ജിമാരാണ് നമ്മുടെ നീതിന്യായവ്യവസ്ഥയിലുള്ളത്. അത്തരമൊരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ് അമേരിക്കയുടേതെന്നത് നന്ദിപൂർവം ഒാർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാദ്യമായാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ട്രംപുമായി ഉരസുന്നത്. നേരത്തേ ട്രംപിെൻറ അഭയാർഥിവിരുദ്ധ ഉത്തരവ് തള്ളിയ ജഡ്ജിമാരെ റോബർട്സ് വിമർശിച്ചിരുന്നു. റിപ്പബ്ലിക്കൻ പ്രസിഡൻറായിരുന്ന ജോർജ് ഡബ്ല്യു. ബുഷ് ആണ് റോബർട്സിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. സാൻഫ്രാൻസിസ്കോ ജില്ല ജഡ്ജി ജോൺ ടൈഗർ ആണ് ട്രംപിെൻറ കുടിയേറ്റ വിരുദ്ധ ഉത്തരവ് താൽകാലികമായി റദ്ദാക്കിയത്. ടൈഗറെ നിയമിച്ചത് മുൻ പ്രസിഡൻറ് ബറാക് ഒബാമയായിരുന്നു. അതുകൊണ്ടാണ് തെൻറ ഉത്തരവ് റദ്ദാക്കിയ ജഡ്ജിയെ ട്രംപ് ഒബാമയുടെ ജഡ്ജി എന്ന് വിമർശിച്ചത്.
നവംബർ ഒമ്പതിനാണ് മെക്സികോ അതിർത്തി വഴി ഗ്വാട്ടമാല, എൽസാൽവഡോർ, ഹോണ്ടുറസ് എന്നീ രാജ്യങ്ങളിൽനിന്നെത്തുന്ന കുടിയേറ്റക്കാരെ യു.എസിൽ പ്രവേശിക്കുന്നത് തടയുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.
രാജ്യത്തിെൻറ സുരക്ഷക്ക് വെല്ലുവിളിയാകുന്ന ഒരുകൂട്ടം ആളുകളെ വ്യത്യസ്ത വീക്ഷണ കോണിൽ കാണുന്ന ഒബാമയുടെ ജഡ്ജിമാരെന്ന് റോബർട്സിെൻറ വിമർശനത്തിന് ട്രംപ് പ്രതികരിച്ചു.
മെക്സികോ അതിർത്തി കടന്ന് യു.എസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെ കുറിച്ച് പഠിക്കാനും നിർദേശിച്ചു. നാളിതുവരെ അമേരിക്കൻ പ്രസിഡൻറുമാരാരും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽനിന്ന് വിമർശനം കേൾക്കേണ്ടിവന്നിട്ടില്ല. റോബർട്സിെൻറ പരാമർശത്തെ കുറിച്ച് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.