വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ മതനേതാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വിവാദ നിയമത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു.
അമേരിക്കയുടെ ദേശീയ പ്രാർഥന ദിനമായ മേയ് നാലിനാണ് നിയമത്തിൽ ഒപ്പുവെച്ചത്. രാഷ്ട്രീയമായി സജീവമായ ക്രൈസ്തവ സഭകളിൽനിന്ന് നികുതി ഇൗടാക്കരുത് എന്ന തീരുമാനത്തെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമം. നമ്മുെട രാജ്യ ചരിത്രത്തിെൻറ ആഴത്തിൽ പതിഞ്ഞിട്ടുള്ളതാണ് വിശ്വാസമെന്ന് ചടങ്ങിനിടെ ട്രംപ് അഭിപ്രായപ്പെട്ടു.
യു.എസ് സഹിഷ്ണുതയുടെ രാഷ്ട്രമാണ്, നാം ഒരിക്കലും മതവിവേചനത്തിന് കൂട്ടുനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ യു.എസിൽ മുസ്ലിംകളെ കയറ്റുന്നത് തടയുമെന്ന വാഗ്ദാനവും മതവിവേചനത്തിന് കൂട്ടുനിക്കില്ലെന്ന അദ്ദേഹത്തിെൻറ പുതിയ വാദവും വിരുദ്ധമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.