ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച്​ അമേരിക്ക, ചൈനക്കെതിരെ നിരവധി നടപടികളും

വാഷിങ്ടണ്‍: കോവിഡുമായി ബന്ധ​പ്പെട്ട വിവാദങ്ങളിൽ ചൈനയെ ‘വെള്ളപൂശു​ന്നെന്ന്​​’ ആരോപിച്ച്​ ലോകാരോഗ്യ സംഘടനയുമായുള്ള (ഡബ്ല്യു.എച്ച്.ഒ) ബന്ധം അവസാനിപ്പിക്കുകയാണെന്ന്​ അമേരിക്കയുടെ പ്രഖ്യാപനം.

പീപ്പിൾസ്​ ലിബറേഷൻ ആർമിയുമായി (പി.എൽ.എ) ബന്ധമുള്ള ചൈനീസ്​ വിദ്യാർഥികൾക്കും ഗവേഷകർക്കും അമേരിക്കയിലേക്ക്​ പ്രവേശനം വിലക്കുന്നതടക്കം ചൈനക്കെതിരായ നടപടികളും ​അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​  പ്രഖ്യാപിച്ചു. 

​െകാറോണ വൈറസ്​ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള​ നടപടികൾ സ്വ​ീകരിക്കുന്നതിൽ​ ഡബ്ല്യു.എച്ച്.ഒ പരാജയപ്പെ​ട്ടെന്നും ​െ​കാറോണ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ സംഘടന ലോകത്തെ ‘തെറ്റിദ്ധരി​പ്പിച്ചെന്നും’ ട്രംപ്​ ആരോപിച്ചു. ചൈനക്കാണ്​ ലോകാരോഗ്യ സംഘടനയുടെ മൊത്തം നിയന്ത്രണം. പ്രതിവര്‍ഷം 450 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്ന അമേരിക്കയേക്കാള്‍ 40 ദശലക്ഷം ഡോളര്‍ നല്‍കുന്ന ചൈനക്കാണ് ഡബ്ല്യു.എച്ച്.ഒയുടെ മേല്‍ കൂടുതല്‍ സ്വാധീനം.

അതുകൊണ്ട്​ ഡബ്ല്യു.എച്ച്.ഒക്കുള്ള ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയാണ്​. ഡബ്ല്യു.എച്ച്.ഒക്ക് പകരം ആ ഫണ്ടുപയോഗിച്ച്​ ലോകത്തെ അർഹരും ആവശ്യക്കാരുമായ മറ്റ് ആരോഗ്യ സംഘടനകളെ അമേരിക്ക സഹായിക്കുമെന്ന്​ ട്രംപ് വ്യക്​തമാക്കി. ഡബ്ല്യു.എച്ച്.ഒക്കുള്ള സഹായം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് ഈമാസം 19ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 

ബിരുദ വിദ്യാർഥികളെയും ഗവേഷകരെയും ഉ​പയോഗിച്ച്​ ചൈന അമേരിക്കയിൽനിന്ന്​ ബൗദ്ധിക സ്വത്തും സാ​ങ്കേതികതയും ‘തട്ടിയെടുക്കുകയാണെന്ന്​’ ട്രംപ്​ ആരോപിച്ചു. ഇതിന്​ തടയിടാനാണ്​ ചൈനീസ്​ സെന്യവുമായി ബന്ധമുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും അമേരിക്കയിലേക്ക്​ പ്രവേശനം നിഷേധിച്ചത്​. ഹോങ്കോങി​​െൻറ സ്വയംഭരണാവകാശത്തിന് കടിഞ്ഞാണിട്ട് ചൈന ദേശീയ സുരക്ഷാ നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്രംപി​​െൻറ പ്രഖ്യാപനങ്ങള്‍. ഹോങ്കോങിനുള്ള പ്രത്യേക തീരുവ ഇളവ്, വ്യാപാരത്തിലെ പരിഗണന, ഡോളര്‍ വിനിമയ ഇളവ്, വിസയില്ലാ യാത്ര എന്നിവ അമേരിക്ക പിന്‍വലിക്കുമെന്ന് ട്രംപ് അറിയിച്ചു. അമേരിക്കയിലെ ചൈനീസ് നിക്ഷേപകരുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർ​െപ്പടുത്തും.

വര്‍ഷങ്ങളായി തങ്ങളുടെ ബൗദ്ധിക സ്വത്ത്​ മോഷ്​ടിക്കുന്നതിന് ചൈന ചാരവൃത്തി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അങ്ങിനെയാണ്​ ചൈന വ്യവസായങ്ങൾ ആരംഭിച്ചത്​. ആഗോള തലത്തില്‍ കോവിഡ് ഭീഷണി ഉയർന്നതിന്​ പിന്നിൽ ചൈനയാണെന്ന മുന്‍ ആരോപണവും ട്രംപ്​ ആവര്‍ത്തിച്ചു. ഇന്തോ-പസഫിക് സമുദ്രത്തില്‍ അന്താരാഷ്ട്ര ചരക്കു നീക്കത്തിന് ചൈന വെല്ലുവിളിയാണ്. അമേരിക്കയുമായും മറ്റു ലോകരാജ്യങ്ങളുമായും ചൈന തുടര്‍ച്ചയായി വാഗ്ദാനലംഘനങ്ങള്‍ നടത്തിയെന്നും ട്രംപ്​ പറഞ്ഞു. 

അതേസമയം, വാർത്താസമ്മേളനത്തി​െനാടുവിൽ മാധ്യമപ്രവർത്തകർക്ക്​ ചോദ്യം​ ചോദിക്കാനുള്ള അവസരം ട്രംപ്​ നൽകിയില്ല. ജോർജ്​ ഫ്ലോയിഡ് എന്ന കറുത്തവർഗക്കാര​​െൻറ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തെക്കുറിച്ചും ട്രംപ്​ പ്രതികരിച്ചില്ല.

Tags:    
News Summary - Trump says US terminating relationship with WHO -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.