ഉത്തരകൊറിയ: പ്രശ്​നപരിഹാരത്തിന്​ റഷ്യയുടെ സഹായം ആവശ്യമാണെന്ന്​ ​ട്രംപ്​

വാഷിങ്​ടൺ: ഉത്തരകൊറിയയുമായി നിലവിലുള്ള പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ റഷ്യയുടെ സഹായം ആവശ്യമാണെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. വിയറ്റ്​നാമിൽ നടക്കുന്ന ഏഷ്യ^പസഫിക്​ ഉച്ചകോടിക്കിടെ ​റഷ്യൻ പ്രസിഡൻറുമായി കൂടികാഴ്​ച നടത്തിയതിന്​ ശേഷം പ്രതികരിക്കുകയായുരുന്നു അദ്ദേഹം​.

റഷ്യയുമായുള്ള ബന്ധം രാജ്യത്തിന്​ നല്ലതാണെന്ന്​  ത​​​െൻറ ശത്രുക്കളും വിഡ്ഢികളും എന്നാണ്​ മനസിലാക്കുക. ചിലർ രാഷ്​ട്രീയ ലക്ഷ്യം മുൻനിർത്തിയാണ്​ റഷ്യയുമായുള്ള ബന്ധത്തിന്​ തുരങ്കം വെക്കുന്നത്​. ഇത്​ അമേരിക്കക്ക്​ ഗുണകരമാവില്ല. ഉത്തകൊറിയ, സിറിയ, ഉക്രൈൻ, തീവ്രവാദം എന്നീ പ്രശ്​നങ്ങൾ പരിഹരിക്കാൻ റഷ്യയുടെ സഹായം ആവശ്യമാണെന്നും ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന്​ പുടിൻ വ്യക്​തമാക്കിയിട്ടുണ്ട്​. ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക്​ ​ പിന്നിൽ ഡെമോക്രാറ്റുകളാണെന്നും ട്രംപ്​ കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണം സംബന്ധിച്ച്​ ഇപ്പോൾ അന്വേഷണം നടക്കുകയാണ്​. ഇതിനിടെയാണ്​ ഇരു രാഷ്​ട്ര നേതാക്കളും തമ്മിൽ കൂടികാഴ്​ച നടത്തിയിരിക്കുന്നത്​.

Tags:    
News Summary - Trump says Putin insulted by US election meddling claim-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.