ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകയെ ട്രംപ്​ ഫെഡറൽ ജഡ്​ജ്​ ആയി നാമനിർദേശം ചെയ്​തു

ന്യൂയോർക്ക്​:​ ഇന്ത്യൻ-അമേരിക്കൻ അഭിഭാഷക ഷിറീൻ മാത്യൂസിനെ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് ഫെഡറൽ ജഡ്​ജ്​ ആയി നാമനിർദേശം ചെയ്​തു. ജോൺസ്​ ഡേ എന്ന നിയമ സ്ഥാപനത്തിൻെറ പങ്കാളിയാണ്​ ഷിറീൻ മാത്യൂസ്​. ഉദ്യോഗസ്ഥ തലങ്ങളിലെ ക​ുറ്റകൃത്യങ്ങളിലാണ്​ ഷിറീൻ ശ്രദ്ധ കേന്ദ്രീകരിച്ചത്​. നേരത്തെ കാലിഫോർണിയയിൽ അസിസ്​റ്റൻറ്​ ഫെഡറൽ പ്രോസിക്യൂട്ടറായിരുന്നു.

കഴിഞ്ഞ ബുധനാഴ്​ചയാണ്​ സതേൺ കാലിഫോർണിയയിലെ സാൻ ഡി​യെഗോയിലെ സതേൺ ജില്ലാ ഫെഡറൽ കോടതിയിലേക്ക്​ വൈറ്റ്​ ഹൗസ്​ ഷിറീൻ മാത്യൂസിനെ നാമനിർദേശം ചെയ്​തത്​. നിയമനത്തിന്​ ഇനി സെനറ്റിൻെറ അംഗീകാരം ആവശ്യമാണ്​. വിവിധ തലത്തിൽപെട്ട ഫെഡറൽ ജുഡീഷ്യറിയിലേക്ക്​ ട്രംപ്​ നാമനിർദേശം ചെയ്​ത ആറാമത്​ ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകയാണ്​ ഷിറീൻ മാത്യൂസ്​.

ഇത്​ ചരിത്രപരമായ നാമനിർദേശമാണെന്ന്​ സൗത്ത്​ ഏഷ്യാ ബാർ അസോസിയേഷൻ അധ്യക്ഷൻ അനീഷ്​ പറഞ്ഞു. ഷിറീൻെറ നിയമനം സെനറ്റ്​ ഉടൻതന്നെ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വടക്കെ അമേരിക്കയിൽ സൗത്ത്​ ഏഷ്യാ ബാർ അസോസിയേഷനിലും ഷിറീൻ മാത്യൂസ്​ ജോലി ചെയ്​തിരുന്നു.​ പ്രോസിക്യൂട്ടർ ആയിരുന്ന സമയത്ത്​ ​കളവ്​ പോയ മെഡിക്കൽ ഉപകരണങ്ങളെ കുറിച്ചും ദശലക്ഷക്കണക്കിന്​ ​േഡാളറിൻെറ തട്ടിപ്പും ഷിറീൻ പുറത്തുകൊണ്ടു വന്നിരുന്നു.

Tags:    
News Summary - Trump nominates Indian-American Shireen Matthews to federal judgeship -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.