ല​ണ്ട​ൻ മേ​യ​റെ വി​മ​ർ​ശി​ച്ച്​ ട്രം​പി​െൻറ മ​ക​ൻ വെ​ട്ടി​ലാ​യി

വാഷിങ്ടൺ: ഭീകരാക്രമണം നടന്ന് മണിക്കൂറുകൾക്കകം ലണ്ടൻ മേയർ സാദിഖ് ഖാനെ പരിഹസിച്ച് ഡോണൾഡ് ട്രംപി​െൻറ മകൻ ഡോണൾഡ് ട്രംപ് ജൂനിയറി​െൻറ ട്വീറ്റ്. 2016 സെപ്റ്റംബറിൽ ഇൻഡിപെൻഡൻറ് ദിനപത്രത്തിൽ സാദിഖ്ഖാൻ എഴുതിയ ലേഖനത്തി​െൻറ തലക്കെട്ടാണ്  ട്രംപ് ജൂനിയർ പരിഹാസ്യ വിഷയമാക്കിയത്. ‘ ഭീകരാക്രമണം വലിയ നഗരങ്ങളുടെ ഭാഗമാണെന്ന തലക്കെട്ടിനു  താഴെ നിങ്ങൾ നേരംപോക്ക് പറയുകയാേണാ? എന്നായിരുന്നു ട്രംപ് ജൂനിയറി​െൻറ ട്വീറ്റ്.  ട്വീറ്റിനെതിരെ യു.എസിലും ബ്രിട്ടനിലും വ്യാപക വിമർശമുയർന്നു.

നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ലണ്ടൻ മേയറെ ആക്രമിക്കുകവഴ ി അദ്ദേഹത്തെ അപമാനിച്ചിരിക്കുന്നുവെന്ന് വെസ് സ്ട്രീറ്റിങ് എം.പി  പ്രതികരിച്ചു. സാദിഖ്ഖാ​െൻറ ഒരു ലേഖനമെങ്കിലും വായിച്ചിട്ടുണ്ടോയെന്നും വിമർശകർ ചോദിച്ചു. യഥാർഥത്തിൽ ലണ്ടനിലെ ആളുകൾ ഭീകരാക്രമണത്തെ പേടിക്കുന്നില്ലെന്നായിരുന്നു ആ ലേഖനത്തിൽ സാദിഖ് ഖാൻ പറഞ്ഞുവെച്ചത്.  ആക്രമണങ്ങൾ വലിയ നഗരങ്ങളുടെ ഭാഗമാണ്. എന്നാൽ അത് അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് വേണ്ടത്.

ലണ്ടൻ നഗരത്തിലെ ഒാരോ പൗരനെയും സുരക്ഷിതമാക്കുമെന്നായിരുന്നു അദ്ദേഹത്തി​െൻറ വാക്കുകൾ.ന്യൂയോർക് നഗരത്തിൽ 29 പേരുടെ ജീവൻ കവർന്ന ബോംബാക്രമണത്തിന് പ്രതികരണമായിട്ടായിരുന്നു സാദിഖി​െൻറ ലേഖനം. തലക്കെട്ടു മാത്രം വായിച്ച് ട്രംപ് ജൂനിയർ കാര്യമറിയാതെ അബദ്ധം വരുത്തിവെക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ്ഹൗസ് തയ്യാറായില്ല. ആദ്യമായല്ല ട്വീറ്റ് ചെയ്ത് ട്രംപ് ജൂനിയർ പുലിവാലു പിടിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സിറിയൻ അഭയാർഥികൾക്കെതിരെ നടത്തിയ ട്വീറ്റിനെതിരെയും വിമർശമുയർന്നു. 

Tags:    
News Summary - trump juniour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.