Posted On
date_range Updated On
date_range അടിയന്തരാവസ്ഥ റദ്ദാക്കിയ കോൺഗ്രസ് പ്രമേയം ട്രംപ് വീറ്റോ ചെയ്തു
വാഷിങ്ടൺ: ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനം റദ്ദാക്കിയ യു.എസ് കോൺഗ്രസിെൻറ നടപടി പ്രസിഡൻറ് ഡോണൾഡ് ട് രംപ് വീറ്റോ ചെയ്തു. പ്രസിഡൻറായതിനു ശേഷം ട്രംപ് ആദ്യമായാണ് വീറ്റോ അധികാരം പ്രയോഗിക്കുന്നത്.
മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതിന് ഫണ്ട് അനുവദിക്കാത്തതിനെ തുടർന്നാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 12 റിപ്പബ്ലിക്കൻ പ്രതിനിധികൾ ഉൾപ്പെടെ വോട്ട് ചെയ്താണ് ഉത്തരവ് റദ്ദാക്കുന്ന പ്രമേയം പാസാക്കിയത്. എന്നാൽ, ട്രംപിെൻറ വീറ്റോ മറികടക്കാൻ കോൺഗ്രസിെൻറ ഇരുസഭകളിലും മൂന്നിലൊന്ന് ഭൂരിപക്ഷം വേണം. പ്രസിഡൻറ് എന്ന നിലയിൽ രാഷ്ട്രത്തിെൻറ സുരക്ഷയാണ് പ്രധാനമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.