പാരിസ്​ ഉടമ്പടി: നിലപാട്​ മയപ്പെടുത്തുമെന്ന സൂചന നൽകി ട്രംപ്​

പാരിസ്: പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന്​ പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻറ്​ ​െഡാണാൾഡ്​ ട്രംപ്​. ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്​ചക്കൊടുവിലാണ്​ തീരുമാനം മയ​െപ്പടുത്താൻ ട്രംപ്​ തയാറായത്​. ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയതായിരുന്നു ട്രംപ്.  

‘പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിക്കു’മെന്ന സൂചനയാണ് മാക്രോണും ട്രംപും സംയുക്​തമായി നടത്തിയ വാർത്താസമ്മേളനത്തിൽ നൽകിയത്​.  എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. ‘എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാ’യിരുന്നു ട്രംപി​​​െൻറ നിലപാട്. അതേസമയം, ട്രംപി​​​െൻറ തീരുമാനത്തോട് ‘ബഹുമാനം’ മാത്രമേയുള്ളൂവെന്നും ഫ്രാൻസ്​ ഉടമ്പടിയുമായി മുന്നോട്ടുപോകുമെന്നും ഇമ്മാനുവൽ മാ​േക്രാൺ വ്യക്​തമാക്കി. മാക്രോ വ്യക്തമാക്കി. 

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യു.എസ് പിന്മാറിയാലും ഉടമ്പടിയിൽ ഉറച്ചുനിൽക്കുമെന്നു ജി 20 ഉച്ചകോടിയിൽ 18 അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിരുന്നു. ഉടമ്പടിയിലേക്കു യു.എസിനെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - trump hint to change paris deal stand - american news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.