ജെയിംസ്​ കോമി നുണയനെന്ന്​ ട്രംപ്​

വാഷിങ്​ടൺ: എഫ്​.ബി.​െഎ മുൻ ഡയറക്​ടർ ജെയിംസ്​ കോമിയുടെ ആ​രോപണങ്ങളെ നിഷേധിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. കോമിയുടെ ആരോപണങ്ങൾ തെറ്റാണെന്നും നുണകളാണ്​ അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു​. 

ത​ന്നോ​ട്​ കൂ​റു​പു​ല​ർ​ത്ത​ണ​മെ​ന്ന്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നാ​ണ്​  എഫ്​.ബി.​െഎ ഡയറക്​ടർ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട കോ​മി​യു​ടെ പ്ര​സ്​​താ​വ​ന. ഇതിനെതിരെയാണ്​ ട്വിറ്ററിലൂടെ ട്രംപ്​ രംഗത്തെത്തിയിരിക്കുന്നത്​. 

നേരത്തെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ്​ ട്രംപും എഫ്​.ബി.​െഎ ഡയറക്​ടർ  കോമിയും തമ്മിലുള്ള ബന്ധം വഷളായതിന്​​ കാരണം.
 

Tags:    
News Summary - Trump claims 'total and complete vindication' after Comey testimony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.