യു.എസ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മകൻ റഷ്യൻ അഭിഭാഷകയെ കണ്ടെന്ന്​ ട്രംപ്​ 

ന്യൂജേഴ്​സി: ട്രംപ്​ ടവറിൽ വച്ച്​ ത​​​​െൻറ മൂത്ത പുത്രൻ ഡൊണാൾഡ്​ ട്രംപ്​ ജൂനിയർ റഷ്യൻ അഭിഭാഷകനെ കണ്ടിരുന്നുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ സ്​ഥിരീകരിച്ചു. 2016 ലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ എതിർകക്ഷിയുടെ വിവരങ്ങൾ അറിയുന്നതിന്​ വേണ്ടി റഷ്യൻ അഭിഭാഷകയായ നതാലിയ വെസെൽനിസ്​കയെ മകൻ സന്ദർശിച്ചിരുന്നു​വെന്നും എന്നാൽ കൂടിക്കാഴ്​ച നിയമപരവും രാഷ്​ട്രീയത്തിൽ എല്ലായ്​പോഴും നടക്കുന്നതുമാണെന്നും ​ട്രംപ്​ വിശദീകരിച്ചു. 

ട്രംപ്​ ജൂനിയറി​​​​െൻറ കൂടിക്കാഴ്​ചയുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങളിൽ വന്നതെല്ലാം വ്യാജ വാർത്തയാണ്​. ഇത്​ എതിർ കക്ഷി​െയ കുറിച്ചുള്ള ചില വിവരങ്ങൾ ലഭിക്കുന്നതിന്​ വേണ്ടി നടത്തിയ കൂടിക്കാഴ്​ചയാണ്​. പൂർണമായും നിയമപരവും രാഷ്​ട്രീയത്തിൽ എവി​െടയും എല്ലായ്​പ്പോഴും നടക്കുന്നതാണെന്നും ട്രംപ്​ ട്വീറ്റിലൂടെ പറഞ്ഞു. എന്നാൽ ഇൗ കൂടിക്കാഴ്​ച​െയ കുറിച്ച്​ തനിക്ക്​ അറിവില്ലായിരുന്നു​െവന്നും ട്രംപ്​ വ്യക്​തമാക്കി. 

യു.എസ്​ നിയമ പ്രകാരം സംഭാവനയോ വലപിടിപ്പുള്ള വസ്​തുക്കളോ പ്രചാരണത്തിനായി വിദേശികളിൽ നിന്ന്​ സ്വീകരിക്കുന്നത്​ നിയമപരമല്ല. 2016 ജൂണിൽ ട്രംപ്​ ജൂനിയറും നതാലിയ വെസെൽനിസ്​കയയും തമ്മിൽ നടത്തിയ കൂടിക്കാഴ്​ച റോബർട്ട്​ മുള്ളറുടെ റഷ്യൻ ​അന്വേഷണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്​. ട്രംപുമായി ബന്ധപ്പെട്ടവർ റഷ്യക്കാരെ ഏകീകരിച്ച്​ തെരഞ്ഞെടുപ്പിൽ ഇടപെടാനോ സൈബർ ഹാക്കിങ്ങിനോ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കിൽ ക്രിമിനൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം നടത്താനാണ്​ തീരുമാനം. 

കൂടിക്കാഴ്​ച നിയമപ്രകാരം തെറ്റല്ലെന്നും തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി യോഗം നടത്തുന്നതിനും വിദേശികളെ പ്രചരണത്തിന്​ ഉപയോഗിക്കുന്നതും അമേരിക്കയിൽ അനുവദനീയമാണെന്നും  പ്രസിഡൻറി​​​​െൻറ അറ്റോർണി വിശദീകരിച്ചു. 


 

Tags:    
News Summary - Trump Admits Son Met Russian Lawyer In 2016 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.