Posted On
date_range Updated On
date_range ന്യൂ ജെഴ്സിയിൽ ട്രെയിൻ അപകടം; മൂന്ന് മരണം
വാഷിങ്ടൺ: അമേരിക്കയിലെ ന്യൂ ജെഴ്സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്റ്റേഷനിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ന്യൂയോർക്കിൽ നിന്നും ഏഴ് മൈൽ അകലെയുള്ള ന്യൂജെഴ്സിയിലെ ഹൊബോക്കെൻ റെയിൽവെ സ്റ്റേഷനിലാണ് അപകടം.
സംഭവത്തിൽ 100ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റെയിൽവെ സ്റ്റേഷെൻറ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്. അപകടത്തിൽപെട്ട ട്രെയിൻ പൂർണമായും പാളത്തിൽ നിന്നും പുറത്തേക്ക് കടന്ന് വരികയായിരുന്നു.
വെള്ളം ഇരച്ചു കയറുന്നതു പോലെ ട്രെയിൻ വരുന്നതു കണ്ട് ജനങ്ങൾ മുകൾഭാഗത്തേക്ക് ഒാടി കയറി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഹൊബോക്കെനിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.