ടിക്​ടോക്​ ഏറ്റെടുക്കാൻ മൈക്രോസോഫ്​റ്റിന്​ 45 ദിവസം നൽകി ട്രംപ്​

ന്യൂയോർക്​: ചൈനീസ്​ കമ്പനിയായ ബൈറ്റ്​ ഡാൻസിന്​ കീഴിലുള്ള വിഡിയോ ഷെയറിങ്​ ആപ്പായ ടിക്​ടോക്​ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്​റ്റിന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ 45 ദിവസം അനുവദിച്ചതായി റിപ്പോർട്ട്​. ​

ൈമ​േകാസോഫ്​റ്റും ബൈറ്റ്​ ഡാൻസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ഉടൻ ടിക്​ടോക്​ നിരോധിക്കില്ല. മൈക്രോസോഫ്​റ്റി​​െൻറ ഇന്ത്യൻ വംശജനായ സി.ഇ.ഒ സത്യ നാദെല്ല ട്രംപുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. സാമ്പത്തിക അടിയന്തരാവസ്ഥ അധികാരം ഉപയോഗിച്ച്​ ഉടൻ ടിക്​ടോക്​ നിരോധിക്കുമെന്ന്​ ട്രംപ്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ കൂടിക്കാഴ്​ച നടന്നത്​.

ട്രംപ്​- നാദെല്ല കൂടിക്കാഴ്​ച വിജയിച്ച സാഹചര്യത്തിൽ അമേരിക്കയിലെ ടിക്​ടോക്കി​​െൻറ പ്രവർത്തനം ഏറ്റെടുക്കാനുള്ള ചർച്ചകൾക്ക്​ തയാറാകുകയാണെന്ന്​ മൈക്രോസോഫ്​റ്റ്​ വാർത്തക്കുറിപ്പിൽ അറിയിച്ചു. സെപ്​റ്റംബർ 15നകം ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ്​ ശ്രമം. പൂർണ സുരക്ഷ പരിശോധനക്കും അമേരിക്കൻ സമ്പദ്​വ്യവസ്ഥക്ക്​ ഗുണമാകുമെന്നും ഉറപ്പുവരുത്തിയാകും ഏറ്റെടുക്കൽ.

ബൈറ്റ്​ ഡാൻസുമായി നടക്കുന്ന ചർച്ചകൾക്കിടെ, ട്രംപുമായും സർക്കാറുമായും കൂടിയാലോചനകൾ നടത്തുമെന്നും മൈക്രോസോഫ്​റ്റ്​ വ്യക്​തമാക്കി. ബൈറ്റ്​ ഡാൻസിൽ നിന്ന്​ ടിക്​ടോക്കി​​െൻറ അമേരിക്കയിലെ ​പ്രവർത്തനം ഏറ്റെടുക്കുന്നതിന്​ മൈക്രോസോഫ്​റ്റ്​ നേരത്തേ ചർച്ചകൾ ആരംഭിച്ചിരു​െന്നങ്കിലും നിരോധിക്കുമെന്ന ട്രംപി​​െൻറ പ്രഖ്യാപനത്തോടെ ഇത്​ നില​ക്കുകയായിരുന്നു.

അതേസമയം, കാനഡ, ആസ്​ട്രേലിയ, ന്യൂസിലാൻഡ്​ എന്നീ രാജ്യങ്ങളിലെ ടിക്​ടോക്കി​​െൻറ പ്രവർത്തനങ്ങളും മൈക്രോസോഫ്​റ്റ്​ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.ടിക്​ടോക്​ ഏറ്റെടുക്കാൻ മൈക്രോസോഫ്​റ്റിന്​ 45 ദിവസം നൽകി ട്രംപ്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.