ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക്​ ഭീഷണി;ഹി​ന്ദുത്വ സംഘ​ടനയെ നിരോധിക്കണമെന്ന്​

വാഷിങ്​ടൺ: ഇന്ത്യയിൽ ഭരണകക്ഷിക്ക്​ അനുകൂലമായി വാർത്തയെഴുതാൻ  തയാറാകാത്ത  മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വ സംഘടനയെ നിരോധിക്കണമെന്ന്​ ആഗോള മാധ്യമ നിരീക്ഷണ സമിതിയായ റിപ്പോർ​േട്ട​സ്​ വിതൗട്ട്​ ബോർഡേഴ്​സ്​ (ആർ.എസ്​.എഫ്​).

ഇന്ത്യയിൽ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പ്​ ആസന്നമായിരിക്കെ, ജീവന്​ ഭീഷണിയില്ലാ​െത സ്വതന്ത്രമായി ​േജാലിചെയ്യാനുള്ള സാഹചര്യം സൃഷ്​ടിക്കണമെന്നും ആർ.എസ്​.എഫ്​ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇന്ത്യൻ ജനാധിപത്യം ഒരു മിഥ്യയായി മാറുമെന്നും ആർ.എസ്​.എഫ്​ മേധാവി ഡാനിയൽ ബുസ്​റ്റാഡ്​  പറഞ്ഞു. 

തീവ്രഹിന്ദുത്വ രാഷ്​ട്രീയത്തെ ശക്​തമായി വിമർശിച്ച മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ല​േങ്കഷ്​ കൊല്ലപ്പെട്ട സംഭവവും അദ്ദേഹം ഉണർത്തി. ഇത്തരം തീവ്രവാദ സംഘടനകളുടെ ഭീഷണികളിൽനിന്ന്​ മാധ്യമപ്രവർത്തകർക്ക്​ സുരക്ഷ നൽകേണ്ടത്​ അനിവാര്യമാണ്​.

Tags:    
News Summary - threat against Indian journalists; should ban hindutwa organisation says RSF-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.