Posted On
date_range Updated On
date_range പദവിയിലിരിക്കേ അമ്മയാകാൻ ഒരുങ്ങി യു.എസ് സെനറ്റർ
വാഷിങ്ടൺ: പദവിയിലിരിേക്ക അമ്മയാകുന്ന ആദ്യ യു.എസ് സെനറ്റ് അംഗമാകാനൊരുങ്ങി ടമ്മി ഡക്വർത്ത്. ചൊവ്വാഴ്ച പത്രക്കുറിപ്പിലൂടെയാണ് താൻ ഗർഭിണിയാണെന്ന് ടമ്മി അറിയിച്ചത്. 49കാരിയായ ഇവർക്ക് ഇറാഖ് യുദ്ധത്തിൽ രണ്ടു കാലുകളും നഷ്ടമായിരുന്നു. 2014 ലാണ് ടമ്മി ആദ്യകുഞ്ഞിന് ജന്മം നൽകുന്നത്.
യു.എസിൽ സെനറ്റ് അംഗമായിരിക്കേ കുഞ്ഞിന് ജന്മം നൽകുന്ന ആദ്യ വ്യക്തിയാകും ഇവർ. 2012 ലാണ് പാർലമെൻറിലേക്ക് എത്തുന്നത്. 2016 സെനറ്റ് അംഗമായി. 100 അംഗങ്ങളുള്ള ചേംബറിൽ 22 വനിത അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.