????????????

കൊലപാതകം: സുരിനാം പ്രസിഡൻറിന്​ 20 വർഷം തടവ്​

പാരമരീബോ: തെക്കേ അമേരിക്കൻ രാജ്യമായ സുരിനാമിൽ പ്രസിഡൻറ്​ ദെസി ബൂ​ട്ടേഴ്​സിന്​ 20 വർഷം തടവ്​. രാഷ്​ട്രീയ എതിര ാളികളായ 15 പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്​ ശിക്ഷ. 2007 നവംബറിലാണ്​ കേസിൽ വിചാരണ തുടങ്ങിയത്​. 1980കളിൽ ബൂ​ട്ടേഴ്​സ്​ സൈനിക ഭരണാധികാരിയിരിക്കെ, നടത്തിയ കൊലപാതകങ്ങളിലാണ്​ വിധി.


2010 അദ്ദേഹം വീണ്ടും അധികാരത്തിലെത്തി. നിലവിൽ ഔദ്യോഗിക സന്ദർശനത്തി​​െൻറ ഭാഗമായി ചൈനയിലാണ്​ ബൂ​ട്ടേഴ്​സ്​. സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ നാട്ടിലെത്തുമെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Suriname president gets 20 years in jail for murder-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.