ആഘോഷങ്ങളും യാത്രയയപ്പുമില്ല; കോവിഡ്​ കാലത്തെ ബഹിരാകാശ യാത്ര ഇങ്ങനെയാണ്​

കസാക്കിസ്​താൻ: സ്​നേഹ ചുംബനം നൽകാൻ കുടുംബാംഗങ്ങളില്ലാതെ, യാത്രാരംഭത്തി​ന്റെ ഒാരോ നിമിഷവും ലോകത്തെ കാണിക് കാൻ മാധ്യമ സമൂഹമില്ലാതെ മൂന്ന്​ ബഹിരാകാശ സഞ്ചാരികൾ നാളെ യാത്ര തുടങ്ങുകയാണ്​. കോവിഡ്​ കാലം തീർത്ത നിയന്ത്രണങ ്ങളിൽ പതിവുകളെല്ലാം ഒഴിവാക്കിയാണ്​ ബഹിരാകാശ യാത്ര പോലും.

റഷ്യയുടെ റോസ്​കോസ്​മോസ്​ സ്​പേസ്​ ഏജൻസിയുടെ അനറ്റോളി ഇവാനിഷിൻ, ഇവാൻ വാഗ്​നർ എന്നിവരും നാസയുടെ ക്രിസ്​ കാസിഡിയും വ്യാഴാഴ്​ച ഇന്ത്യൻ സമയം ഉച്ചക്ക്​ 1.35ന്​ കസാക്കിസ്​താനിലെ ബൈകൊനുർ കേന്ദ്രത്തിൽ നിന്ന്​ ഇൻറർനാഷനൽ സ്​പേയ്​സ്​ സ്​റ്റേഷനിലേക്കുള്ള യാത്ര തുടങ്ങും. ആറുമാസം നീളുന്ന ദൗത്യമാണ്​ മൂവരുടേതും. ദൗത്യം വിജയകരമാക്കാൻ വേണ്ട എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഇരു ഏജൻസികളും ബുധനാഴ്​ച മാധ്യമങ്ങളെ അറിയിച്ചു.

കോവിഡ്​ പശ്ചാത്തലത്തിൽ യാത്രികർക്ക്​ രോഗബാധ ഏൽക്കാതിരിക്കാൻ വലിയ മുൻ കരുതലുകളാണ്​ കൈകൊണ്ടിരുന്നത്​. ഗ്ലാസ്​ ചുമരിന്​ അപ്പുറത്ത്​ നിന്നാണ്​ മാധ്യമങ്ങളെ കണ്ടത്​ തന്നെ. ദൗത്യം ആരംഭിക്കുന്ന ബൈകൊനുർ ​കേന്ദ്രത്തിലേക്ക്​ മാധ്യമങ്ങളെയോ യാത്രികരുടെ കുടുംബാംഗങ്ങളെയോ കൊണ്ടു പോകുന്നില്ല.

കുടുംബാംഗങ്ങളെ കണ്ട്​ യാത്ര തുടങ്ങാനാകാത്തതിൽ യാത്രികർക്കെല്ലാം വിഷമമുണ്ടെന്ന്​ സംഘത്തിലെ 50 വയസുകാരനായ നാസയുടെ ക്രിസ്​ കാസിഡി പറയുന്നു. എന്നാൽ, ലോകം മുഴുവൻ ബാധിച്ച കോവിഡ്​ പ്രതിസന്ധിയെ തങ്ങൾ ഉൾക്കൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Space crew set for launch during pandemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.