Posted On
date_range Updated On
date_range യു.എസിൽ വീണ്ടും വംശീയാക്രമണം; സിഖുകാരന് വെടിയേറ്റു
വാഷിങ്ടൺ: അമേരിക്കയിൽ സിഖുകാരന് നേരെ വംശീയാക്രമണം . സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകു എന്ന് ആക്രോശിച്ച് കൊണ്ട് അക്രമി വെടിയുതിർക്കുകയായിരുന്നു. വാഷിങ്ടണിലെ കെൻറ് നഗരത്തിലാണ് സംഭവം. സ്വന്തം വാഹനവുമായി നഗരത്തിലെത്തിയ സിഖുകാരനെ സമീപിച്ച അജ്ഞാതൻ അദ്ദേഹവുമായി വാക്ക് തർക്കത്തിലേർപ്പെട്ട ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിയെ കുറിച്ചോ വെടിയേറ്റയാളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലും ഇന്ത്യക്കാരുൾപ്പടെയുള്ള വിദേശകൾക്കെതിരെ യു.എസിൽ അക്രമങ്ങൾ നടന്നിരുന്നു. വ്യാഴ്ച രാത്രി ഇന്ത്യൻ വംശജനായ ഹർണീഷ് പേട്ടൽ വെടിയേറ്റ് മരിച്ചിരുന്നു. നേരത്തെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ല സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.