ന്യൂയോർക്: അമേരിക്കയിൽ വംശീയാക്രമണം തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം ന്യൂയോർക്കിൽ സിഖ് വംശജനായ ഹാർകിരത് സിങ് എന്ന ടാക്സി ഡ്രൈവർക്കുനേരെയാണ് ആക്രമണമുണ്ടായത്. തെൻറ ടാക്സിയിൽ കയറിയ നാലംഗ സംഘം തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നും തലപ്പാവ് (ടർബൺ) വലിച്ചൂരിയെന്നും 25കാരനായ ഹാർകിരത് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു സ്ത്രീയടക്കമുള്ള സംഘം കാറിൽ കയറിയത്. ഇവർ മദ്യപിച്ചിട്ടുണ്ടായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്ന് കൃത്യമായി പറയാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഹാർകിരത് ഇക്കാര്യം ചോദിച്ചപ്പോഴാണ് ആക്രമണമുണ്ടായതത്രെ. രാജ്യത്ത് സിഖ് വംശജർക്കുനേരെയുള്ള അതിക്രമത്തിനെതിരെ ‘വി.ആർ. സിഖ്സ്’ എന്ന പേരിൽ വിപുലമായ കാമ്പയിൻ ഏതാനും ദിവസം മുമ്പ് തുടങ്ങിയിരുന്നു. അമേരിക്കയിലെ 90 ശതമാനം സിഖുകാരും വംശീയാധിക്ഷേപത്തിന് ഇരയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇൗ കാമ്പയിൻ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.