ചോക്​സിയെ വിട്ടുകിട്ടണമെന്ന്​ ഇന്ത്യ ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്ന്​ ആൻറ്വിഗ

സ​​െൻറ്​ ​ജോൺസ്​: പി.എൻ.ബി തട്ടിപ്പ്​ കേസിൽ ഉൾപ്പെട്ട വിവാദ വ്യവസായി മെഹുൽ ചോക്​സിയെ വിട്ടുനൽകാൻ ഇന്ത്യ ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്ന്​ ആൻറ്വിഗ ആൻഡ്​ ബർബുഡ. ചോക്​സിക്ക്​ കനത്ത തിരിച്ചടി നൽകുന്ന തീരുമാനമാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. വിദേശകാര്യമന്ത്രി ഇ.പി ചീത്​ ഗ്രീസിനെ ഉദ്ധരിച്ച്​ ആൻറ്വിഗ ദിനപത്രമായ ഡെയ്​ലി ഒബ്​സർവറാണ്​ വാർത്ത്​ റിപ്പോർട്ട്​ ചെയ്​തത്​.

ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറുകളൊന്നുമില്ല. എങ്കിലും ചോക്​സിയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ അപേക്ഷ നൽകിയാൽ അത്​ പരിഗണിക്കുമെന്ന്​ വിദേശകാര്യമന്ത്രി ചീത്​ ഗ്രീസ്​ പറഞ്ഞു. എന്നാൽ, ഇതുവരെയായിട്ടും ഇന്ത്യയിൽ നിന്നും അത്തരം അപേക്ഷകളൊന്നും ലഭിച്ചി​ട്ടില്ലെന്നും ആൻറ്വിഗ വിദേശകാര്യ മന്ത്രി വ്യക്​തമാക്കി.

നേരത്തെ മെഹുൽ ചോക്​സിക്ക്​ ആൻറ്വിഗ പൗരത്വം അനുവദിച്ചിരുന്നു. രാജ്യത്ത്​ വ്യവസായ നിക്ഷേപം നടത്തുന്നവർക്ക്​ പൗരത്വം നൽകുന്ന വ്യവസ്ഥ പ്രകാരമായിരുന്നു നടപടി. ഇതോടെ ചോക്​സിയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നീക്കങ്ങൾക്ക്​ തിരിച്ചടിയേറ്റിരുന്നു.

Tags:    
News Summary - In Setback To Mehul Choksi, Antigua "Will Honour" India's Request: Report-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.