മറ്റുള്ളവരെ പഴിക്കുന്നത് നിർത്തൂവെന്ന് ട്രംപിന് ഒബാമയുടെ ഉപദേശം

വാഷിങ്ടൺ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തിരിമറി നടത്താൻ ഹിലരി ക്ലിന്‍റൺ ശ്രമിക്കുന്നുവെന്ന ഡൊണാൾഡ് ട്രംപിന്‍റെ ആരോപണത്തിന് മറുപടിയുമായി യു.എസ് പ്രസിഡന്‍റും ഡെമോക്രറ്റിക് പാർട്ടിയംഗവുമായ ബറാക് ഒബാമ. മറ്റുള്ളവരെ പഴിക്കുന്നത് നിർത്തി വോട്ട് നേടുന്നതിൽ ശ്രദ്ധിക്കാൻ ട്രംപിനെ ഒബാമ ഉപദേശിച്ചു. എല്ലാ കാര്യത്തിലും മറ്റുള്ളവരെ പഴിക്കുന്ന ട്രംപിന്‍റെ ശീലം ഒരു നേതാവിന് ചേർന്നതല്ലെന്നും ഒബാമ പറഞ്ഞു.

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിനെ പുകഴ്ത്തിയ ട്രംപിന്‍റെ പ്രസ്താവനക്കെതിരെയും ഒബാമ പ്രതികരിച്ചു. ട്രംപിന്‍റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ഒബാമ, റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഒരിക്കലും റഷ്യയെ ന്യായീകരിച്ച് കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളവരിൽ ഏറ്റവും വലിയ അഴിമതിക്കാരിയാണ് ഹിലരിയെന്നാണ് ട്രംപ് ആരോപിച്ചത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ക്രിമിനൽ സംഘത്തെ നിയോഗിച്ചെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് വോട്ടർമാരുടെ മനസ് വിഷലിപ്തമാക്കാനാണ് ഹിലരിയുടെ ശ്രമമെന്നുമായിരുന്നു ട്രംപിന്‍റെ മറ്റ് ആരോപണങ്ങൾ. ആരോപണങ്ങളോട് ഹിലരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ ട്രംപ്-ഹിലരി സംവാദം വ്യാഴാഴ്ച നടക്കും. കഴിഞ്ഞ രണ്ട് സംവാദങ്ങളിലും ഹിലരിയാണ് മേൽകൈ നേടിയത്.

Full View
Tags:    
News Summary - Read President Obama’s Remarks Telling Donald Trump to ‘Stop Whining’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.